അര്‍നോള്‍ഡ് ഷ്വാസ്‌നെഗറിനെതിരെ ആക്രമണം; ഇടുപ്പില്‍ തൊഴിച്ച് യുവാവ്; വീഡിയോ കണ്ടപ്പോഴാണ് ചവിട്ടേറ്റ കാര്യം അറിഞ്ഞതെന്ന് അര്‍നോള്‍ഡിന്റെ പരിഹാസം

ഹോളിവുഡ് നടനും കാലിഫോര്‍ണിയയുടെ മുന്‍ ഗവര്‍ണറുമായ അര്‍ണോള്‍ഡ് ഷാസ്‌നെഗറിന് നേരെ ആക്രമണം. വര്‍ഷം തോറും നടക്കാറുള്ള “അര്‍ണോള്‍ഡ് ക്ലാസിക് ആഫ്രിക്ക”എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അര്‍നോള്‍ഡിനെ ഒരു യുവാവ്് ആക്രമിക്കുകയായിരുന്നു. ആരാധകരുമായി നടന്‍ സ്‌നാപ് ചാറ്റ് വീഡിയോ പകര്‍ത്തുന്നതിനിടെ ഇയാള്‍ പറന്നു ചാടി അര്‍നോള്‍ഡിന്റെ ഇടുപ്പിന് തൊഴിച്ചു.

ചവിട്ടേറ്റ അര്‍ണോള്‍ഡ് ഒരു പടി മുന്നിലേക്ക് പോയെങ്കിലും താഴെ വീണില്ല. അതേസമയം യുവാവ് നിലത്ത് വീണു. ഉടന്‍ തന്നെ അര്‍ണോള്‍ഡിന്റെ സുരക്ഷാ ജീവനക്കാര്‍ യുവാവിനെ പിടികൂടി കീഴടക്കി. ഇതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.

അക്രമിച്ച യുവാവിനെ പരിഹസിച്ച് ഈ വീഡിയോ അര്‍ണോള്‍ഡ് തന്നെ സോഷ്യല്‍മീഡിയാ അക്കൗണ്ടുകളില്‍ ഷെയര്‍ ചെയ്തു. “നിങ്ങളെ പോലെ ഈ വീഡിയോ കണ്ടപ്പോള്‍ മാത്രമാണ് എനിക്ക് ചവിട്ടേറ്റ കാര്യം ഞാന്‍ അറിഞ്ഞത്,” എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. കൂടാതെ “ആ വിഡ്ഢി എന്റെ സ്‌നാപ് ചാറ്റ് വീഡിയോ തടസ്സപ്പെടുത്താത്തതില്‍ സന്തോഷം” എന്നും അദ്ദേഹം കുറിച്ചു.

Latest Stories

റിലീസ് ചെയ്യാന്‍ തടസങ്ങള്‍? 'ഇന്ത്യന്‍ 2' ഇനിയും വൈകും; ജൂണില്‍ റിലീസ് നടക്കില്ല

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും

കോടതി നിലപാട് കടുപ്പിച്ചു; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ പൊലീസ് കേസെടുത്തു; അഞ്ച് പ്രതികള്‍

അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്, രാജ്യത്തിന്റെ അഭിമാനം..; 'മണിച്ചിത്രത്താഴി'നെ പുകഴ്ത്തി സെല്‍വരാഘവന്‍

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്