എല്ലാവരെയും പോലെ ഞാനും ജനങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയാണ്: ആഞ്ജലീന ജോളി

എല്ലാവരെയും പോലെ താനും ഉക്രൈന്‍ ജനതയ്ക്കായുള്ള പ്രാര്‍ത്ഥനയിലാണെന്ന് ഹോളിവുഡ് താരം ആഞ്ജലീന ജോളി. കുടിയിറക്കപ്പെട്ടവരുടെയും അഭയാര്‍ത്ഥികളുടെയും സംരക്ഷണത്തിന് വേണ്ടതെല്ലാം ചെയ്യുമെന്ന് യുഎന്‍എച്ച്‌സിആര്‍ പ്രതിനിധി കൂടിയായ ആഞ്ജലീന പറയുന്നു.

”യുഎന്‍എച്ച്‌സിആറിലെ എന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഈ മേഖലയിലെ കുടിയിറക്കപ്പെട്ടവരുടെയും അഭയാര്‍ത്ഥികളുടെയും സംരക്ഷണവും അടിസ്ഥാന മനുഷ്യാവകാശങ്ങളും ഉറപ്പാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുക എന്നതിലാണ് എന്റെ പൂര്‍ണ്ണ ശ്രദ്ധ.”

”അപകടത്തില്‍പ്പെട്ടവരുടെയും ആളുകള്‍ സുരക്ഷ തേടി വീടുകളില്‍ നിന്ന് പലായനം ചെയ്യാന്‍ തുടങ്ങുന്നതിന്റെയും റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്” എന്ന് ആഞ്ജലീന ജോളി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അതേസമയം, റഷ്യന്‍ അധിനിവേശം ചെറുക്കാന്‍ പോരാട്ടം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ഉക്രൈന്‍. സൈന്യത്തിനും ആയുധധാരികളായ ജനതയ്ക്കും ഒപ്പം വിദേശികളെക്കൂടി അണിനിരത്താനാണു ഉക്രൈന്റെ തീരുമാനമെന്നു വാര്‍ത്താ ഏജന്‍സി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

വിദേശികളെ ഉള്‍പ്പെടുത്തി ‘രാജ്യാന്തരസേന’ രൂപീകരിക്കുമെന്നു പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. ഉക്രൈനുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും ബെലാറൂസില്‍ വച്ച് ചര്‍ച്ച നടത്താമെന്നും റഷ്യ അറിയിച്ചിട്ടുണ്ട്.

Latest Stories

സഞ്ജുവിനെ തഴഞ്ഞ് ഹർഭജൻ സിംഗിന്റെ ഏഷ്യാ കപ്പ് ടീം, നടക്കാത്ത തിരഞ്ഞെടുപ്പുമായി താരം

'റിസർവ് ഓപ്പണറായി ഗിൽ, സഞ്ജു അഞ്ചാം നമ്പറിൽ?'; ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമിനെ കുറിച്ച് ചോദ്യങ്ങളുമായി ആകാശ് ചോപ്ര

'ആര്‍എസ്എസ് പേറുന്നത് വെറുപ്പിന്‍റേയും വര്‍ഗീയതയുടേയും കലാപങ്ങളുടേയും വിഴുപ്പുഭാരം'; സ്വാതന്ത്ര്യ ദിനത്തിലെ പ്രസംഗത്തിൽ ആർഎസ്എസിനെ പുകഴ്ത്തിയ പ്രധാനമന്ത്രിയെ വിമർശിച്ച് മുഖ്യമന്ത്രി

“അദ്ദേഹം പട്ടിയിറച്ചി കഴിച്ചിട്ടുണ്ടെന്ന് തോന്നുന്നു, കുറേ നേരമായി കുരയ്ക്കുന്നു”; അഫ്രീദിയുടെ വായടപ്പിച്ച് ഇർഫാൻ പത്താൻ

പാകിസ്ഥാനിൽ മിന്നല്‍ പ്രളയം; 243 പേര്‍ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

നടിയെ ആക്രമിച്ച കേസ്; സത്യം ഉടൻ പുറത്ത് വരണമെന്ന് ശ്വേത മേനോൻ

സമാധാന കരാറായില്ല; 3 മണിക്കൂർ നീണ്ട ട്രംപ്-പുടിൻ കൂടിക്കാഴ്ച അവസാനിച്ചു, അമേരിക്ക ഇന്ത്യയ്ക്ക് മേൽ ചുമത്തിയ അധിക തീരുവ ഉപേക്ഷിച്ചേക്കുമെന്ന് സൂചന

'അമ്മ' സംഘടനയിൽ പോസിറ്റീവായ മാറ്റം; ഇറങ്ങിപ്പോകേണ്ടി വന്ന അതിജീവിതയോട് മാപ്പ് പറഞ്ഞ് തിരിച്ചുകൊണ്ടുവരണം': ദീദി ദാമോദരൻ

'മുഹമ്മദ് അലി ജിന്ന, കോൺഗ്രസ്, മൗണ്ട് ബാറ്റൺ'; വിഭജനത്തിൻ്റെ കുറ്റവാളികൾ മൂന്ന് പേരാണെന്ന് കുട്ടികൾക്കായുള്ള എൻസിഇആർടി സ്പെഷ്യൽ മൊഡ്യൂൾ

തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം