ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണം വേണമെന്ന് ഹൈക്കോടതി; മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം; ഉത്തരവ് പിതാവിന്റെ ഹര്‍ജിയെ തുടര്‍ന്ന്

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണം വേണമെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണത്തിനാണ് ഹൈക്കോടതിയുടെ ഉത്തരവ്. ബാലഭാസ്‌കറിന്റെ പിതാവ് കെസി ഉണ്ണി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സിബിഐയ്ക്ക് കോടതി നല്‍കിയ നിര്‍ദ്ദേശം.

സംഭവത്തില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ അതും അന്വേഷിക്കണമെന്നും ഉത്തരവില്‍ പറയുന്നു. നേരത്തേ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചും സിബിഐയും ബാലഭാസ്‌കറിന്റേത് അപകട മരണമാണെന്ന കണ്ടെത്തലില്‍ ആയിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെയാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവ്. ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കേസിന്റെ എല്ലാ വശങ്ങളും സിബിഐ പരിശോധിച്ചിട്ടില്ലെന്നുമാണ് കെസി ഉണ്ണിയുടെ ഹര്‍ജിയില്‍ ആരോപിക്കുന്നത്.

സംഭവത്തില്‍ ഗൂഢാലോചനയ്ക്ക് സാധ്യതയുണ്ടെന്ന തരത്തിലുള്ള ചില വെളിപ്പെടുത്തലുകള്‍ നേരത്തേ പുറത്ത് വന്നിരുന്നു. ഇത് കൂടാതെ അപകടത്തിന്റെ ദൃക്‌സാക്ഷികളും ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ സിബിഐ ഇത്തരം കാര്യങ്ങളൊന്നും പരിശോധിക്കാതെയാണ് അന്വേഷണം നടത്തിയതെന്നാണ് ആരോപണം.

ഇതേ തുടര്‍ന്നാണ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ഗൂഢാലോചനയുണ്ടോ എന്നതുള്‍പ്പെടെ പരിശോധിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. മകന്റെ മരണത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം അറിയാന്‍ പിതാവിന് അവകാശമുണ്ടെന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി