പാപ്പരാസികളില്‍ നിന്ന് രക്ഷ നേടാന്‍ കുട കൊണ്ട് മുഖം മറച്ചുവെച്ച് കഷ്ടപ്പെട്ട് കാറില്‍ കയറുന്ന ഷാരൂഖ് ഖാന്‍, വീഡിയോ വൈറലാവുന്നു

മകന്‍ ആര്യന്‍ ഖാന്‍ ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായത് പിന്നാലെ പാപ്പരാസികളെ ഭയന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് കിങ് ഖാനും കുടുംബവും. ഇപ്പോഴിതാ അവരില്‍ നിന്ന് രക്ഷപ്പെടാനുള്ള അദ്ദേഹത്തിന്റെ ശ്രമമാണ് ഇപ്പോള്‍സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

ഡല്‍ഹിയില്‍ നിന്ന് സ്വകാര്യ വിമാനത്തില്‍ മുംബൈയില്‍ എത്തിയ ഷാരൂഖ് ഖാന്‍, കുട വച്ച് മുഖം മാത്രമല്ല, മുഴുവന്‍ ശരീരവും മറച്ച്, കുനിഞ്ഞ് തല കുമ്പിട്ടിട്ടാണ് ് കാറില്‍ കയറുന്നത്. ഫാന്‍സിന് ഹസ്തദാനം നല്‍കി കാറില്‍ കയറി പോകുന്ന ഷാരൂഖ് ഖാനെ ഇത്തരത്തില്‍ കാണുന്നത് കഷ്ടമാണെന്ന് ആരാധകര്‍ പറയുന്നു.

വൈറല്‍ ഭയനി എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ‘ദില്ലിയില്‍ നിന്ന് വിചിത്രമായ രീതിയില്‍ തിരിച്ചെത്തിയ ഷാരൂഖ് ഖാനും ടീമും. ഷാരൂഖ് ഖാന്റെ സ്വകാര്യ വിമാനം വന്നിറങ്ങിയ കലൈന എയര്‍പോര്‍ട്ടില്‍ നിന്നുള്ള ദൃശ്യം’ എന്ന് പറഞ്ഞുകൊണ്ടാണ് വൈറല്‍ ഭയനി വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്.

എന്നാല്‍ ചിലപ്പോള്‍ അത് ഷാരൂഖ് ഖാന്‍ തന്നെ ആകണം എന്നില്ല എന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. എന്തെന്നാല്‍ വീഡിയോയില്‍ ഷാരൂഖ് ഖാന്റെ മുഖം പോയിട്ട്, രൂപം പോലും കാണാന്‍ സാധിയ്ക്കുന്നില്ല. എന്നാല്‍ അസിസ്റ്റ് ചെയ്യുന്നത് ഷാരൂഖ് ഖാന്റെ ടീം അംഗങ്ങള്‍ ആയതിനാല്‍ ഒരു പക്ഷെ ഷാരൂഖിന്റെ ബന്ധുക്കള്‍ ആരെങ്കിലും ആവാം എന്നാണ് ഇവര്‍ പറയുന്നത്.

അതേ സമയം, മകന് ജാമ്യം ലഭിച്ച ശേഷം വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് ഷാരൂഖ്.

Latest Stories

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ