സ്‌നേഹിച്ചു വഞ്ചിച്ചു; തൃഷയുടെ ജീവിതം തകര്‍ത്തത് സിമ്പുവും റാണയും; ഇരുവര്‍ക്കും എതിരെ നടന്‍

തെന്നിന്ത്യന്‍ താരസുന്ദരി തൃഷ വിവാഹിതയാകാന്‍ വിസമ്മതിക്കുന്നുവെന്നതിന്റെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ബയല്‍വന്‍ രംഗനാഥന്‍. തൃഷയ്ക്ക് വിവാഹ ജീവിതത്തോട് വിരക്തി വരാനുള്ള കാരണം തെന്നിന്ത്യന്‍ സിനിമയിലെ തന്നെ അറിയപ്പെടുന്ന നടന്മാരാണെന്നും ബയല്‍വാന്‍ പറഞ്ഞു.

തൃഷ വിവാഹം വേണ്ടെന്ന് തീരുമാനിച്ചതിന് നടന്മാരായ സിമ്പുവും റാണയും ഉത്തരവാദികളാണെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ഇരുവരുമായി നടി പ്രണയത്തിലായിരുന്നുവെന്നും പിന്നീട് രണ്ട് താരങ്ങളും ചതിച്ചതിനാല്‍ തൃഷയ്ക്ക് വിവാഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും അതിനാലാണ് 40 വയസില്‍ എത്തിയിട്ടും തൃഷ ഒരു കൂട്ട് കണ്ടുപിടിക്കാന്‍ തയ്യാറാകാത്തതെന്നുമാണ് ബയല്‍വന്‍ രംഗനാഥന്‍ പറയുന്നത്.

മുപ്പത്തിയെട്ടുകാരനായ റാണ ദഗുബാട്ടി സംരംഭകയായ മിഹീകയെ 2020ലാണ് വിവാഹം ചെയ്തത്. തൃഷയുമായി പ്രണയത്തിലായിരുന്നുവെന്ന് കോഫി വിത്ത് കരണില്‍ അതിഥിയായി എത്തിയപ്പോള്‍ റാണ തന്നെ തുറന്ന് സമ്മതിക്കുകയും ചെയ്തു.

തൃഷയുമായി ഡേറ്റിംഗിലായിരുന്നുവെന്നും എന്നാല്‍ പിന്നീട് ബന്ധം മുന്നോട്ട് പോയില്ലെന്നും റാണ പറഞ്ഞിരുന്നു. അതേസമയം, ചെറുപ്പം മുതല്‍ കുടുംബസുഹൃത്തുക്കളാണ് തൃഷയും സിമ്പുവും. രണ്ടുപേരും ഇപ്പോഴും അവിവാഹിതരായി തുടരുകയാണ്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ