അനുപമയും ധ്രുവ് വിക്രവും പ്രണയത്തിലോ? ചര്‍ച്ചയായി സ്‌പോട്ടിഫൈ ലിസ്റ്റും ചുംബന ചിത്രവും!

നടി അനുപമ പരമേശ്വരനും ചിയാന്‍ വിക്രമിന്റെ മകനും നടുമായ ധ്രുവ് വിക്രവും പ്രണയത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരും ചുംബിക്കുന്ന ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ബ്ലൂമൂണ്‍ എന്ന സ്‌പോട്ടിഫൈ ലിസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ആണ് വൈറലായിരിക്കുന്നത്. അനുപമയുടെയും ധ്രുവിന്റെയും മുഖമുള്ള രണ്ടുപേര്‍ ചുംബിക്കുന്നതായാണ് സ്‌ക്രീന്‍ ഷോട്ടിലുള്ളത്.

ഈ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇത് അനുപമയും ധ്രുവും ആണെന്നും ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളുമാണ് പ്രചരിക്കുന്നത്. ഈ അഭ്യൂഹങ്ങളോട് അനുപമയോ ധ്രുവോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത് താരങ്ങള്‍ ആയിരിക്കില്ല എന്ന കമന്റുകളും എത്തിക്കൊണ്ടിരിക്കുന്നുണ്ട്.

OMG. Are Anupama Parameswaran and Dhruv Vikram dating?
byu/Nish916 inKollyGossips

ഇത് പുതിയ ചിത്രത്തിന്റെ പിആര്‍ ആണോ എന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ചോദിക്കുന്നുണ്ട്. ബൈസണ്‍ എന്ന ചിത്രത്തില്‍ ധ്രുവും അനുപമയും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. സ്‌പോര്‍ട്‌സ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രം മാരി സെല്‍വരാജ് ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഭാഗമാണോ പുതിയ അഭ്യൂഹങ്ങള്‍ എന്നാണ് ചിലരുടെ സംശയം.

അതേസമയം, ഡ്രാഗണ്‍ എന്ന ചിത്രമാണ് അനുപമയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത്. പെറ്റ് ഡിക്ടറ്റീവ്, ജെഎസ്‌കെ എന്നീ മലയാള ചിത്രങ്ങളും ലോക്ഡൗണ്‍ എന്ന തമിഴ് ചിത്രവും പരാധ എന്ന തെലുങ്ക് ചിത്രവുമാണ് അനുപമയുടെതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ