കീര്‍ത്തി സുരേഷും അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നു?; പ്രചാരണങ്ങൾക്ക് അവസാനം, സത്യം തുറന്ന് പറഞ്ഞ് ജി സുരേഷ് കുമാർ

തെന്നിന്ത്യയിൽ ഇന്ന് ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളാണ് കീർത്തി സുരേഷ്. എല്ലാ മുൻ നിര നായകന്മാരുടെ ചിത്രങ്ങളിലും നായികയായി കീർത്തി എത്തിക്കഴിഞ്ഞു. തമിഴകത്ത് ഹിറ്റുകൾ സമ്മാനിച്ച് ഇപ്പോൾ ബോളിവുഡ് വരെ എത്തിനിൽക്കുന്ന സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദ്രൻ. അനിരുദ്ധും കീർത്തിയും തമ്മിലുള്ള സൗഹൃദം സിനിമാലോകത്ത് വാർത്തയായിരുന്നു.

ഇരുവരും വിവാഹിതരാകുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഈ വാർത്തകളോടും ഗോസിപ്പുകളോടുമൊന്നും കീർത്തിയോ അനിരുദ്ധോ കാര്യമായി പ്രതികരിച്ചിട്ടില്ലായിരുന്നു. ഇപ്പോഴിതാ എല്ലാ പ്രചാരണങ്ങൾക്കും അവസാനമിട്ടുകൊണ്ട് കീർത്തിയുടെ അച്ഛനും , നിർമ്മാതാവുമായ ജി സുരേഷ് കുമാര്‍ പ്രതികരിച്ചിരിക്കുകയാണ്.

യാതൊരു സത്യവും ഇല്ലാത്ത ഒരു വാര്‍ത്തയാണ് അതെന്നാണ് സുരേഷ് കുമാർ പറഞ്ഞത്. അതില്‍ ഒരു സത്യവുമില്ല. ആ റിപ്പോര്‍ട്ട് തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ഇങ്ങനെ മറ്റ് ചിലരുടെ പേരുകളുമായി ചേര്‍ത്തും റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിട്ടുണ്ട് എന്നും അനിരുദ്ധ് രവിചന്ദറിനെയും കീര്‍ത്തി സുരേഷിനെ കുറിച്ചും വാര്‍ത്തകള്‍ വരുന്നത് ഇത് ആദ്യമല്ലെന്നും ജി സുരേഷ് കുമാര്‍ വ്യക്തമാക്കി.

ഇതിനു മുൻപും കീർത്തിയുടെ പ്രണയവും ,വിവാഹവുമെല്ലാം വാർത്തകളിൽ വന്നിട്ടുണ്ട്.വ്യവസായിയായ ഫര്‍ഹാനുമായി കീര്‍ത്തി പ്രണയത്തിലാണെന്നും വിവാഹം വൈകാതെയുണ്ടാകുമെന്നുമായിരുന്നു അന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ടെന്നാണ് താരം അന്ന് പ്രതികരിച്ചത്.

ജീവിതത്തിലെ യഥാര്‍ഥ മിസ്റ്ററി മാൻ ആരാണെന്ന് സമയംവരുമ്പോള്‍ വെളിപ്പെടുത്താം എന്നായിരുന്നു കീർത്തിയുടെ പ്രതികരണം. ഹിറ്റ് മേക്കർ അറ്റ്ലിയുടെ അടുത്ത ചിത്രത്തിൽ നായികയാകാനുള്ള ഒരുക്കത്തിലാണ് കീർത്തി ഇപ്പോൾ. അറ്റ്‍ലിയുടെ പ്രൊഡക്ഷൻ കമ്പനിയായ വിഡി18ന്റെ നിര്‍മാണത്തിലുള്ള പ്രൊജക്റ്റിലാണ് കീര്‍ത്തി സുരേഷ് നായികയാകുക. വരുണ്‍ ധവാൻ നായകനാകുമെന്നുമാണ് റിപ്പോര്‍ട്ടുകൾ.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി