'സീറോ'യില്‍ ഇത്തിരി കുഞ്ഞനായി ഷാരൂഖ്; ഞെട്ടിക്കുന്ന വേഷപകര്‍ച്ച കാണാം

പുതുവര്‍ഷത്തില്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഷാരൂഖ് ഖാന്റെ വേഷപകര്‍ച്ച. ആനന്ദ് എല്‍ റായിയുടെ പുതിയ ചിത്രമായ സീറോയില്‍ ഇത്തിരി കുഞ്ഞനായ ഷാരൂഖിനെ കണ്ട് അന്തം വിട്ടിരിക്കുകയാണ് ആരാധകര്‍. ടീസര്‍ ഷാരൂഖ് തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

“എന്റെ ജീവിതമാകുന്ന മേളയുടെ ടിക്കറ്റ് എടുത്തു കാത്തിരിക്കുന്നവരേ, കളി പൂര്‍ണ്ണമാവുക തന്നെ വേണമല്ലോ” എന്നാണ് ഷാരൂഖ് കുറിച്ചത്. ശശി കപൂര്‍ നായകനായ “ജബ് ജബ് ഫൂല്‍ ഖിലെ” എന്ന ചിത്രത്തിലെ “ഹം കോ തും പെ പ്യാര്‍ ആയാ” എന്ന ഗാനത്തിന് ചുവടുവക്കുന്ന കുഞ്ഞന്‍ കിംഗ് ഖാനെയാണ് ടീസറില്‍ കാണാനാകുക. സ്പെഷ്യല്‍ ഇഫക്റ്റ്സ് വഴിയാണ് ഷാരൂഖിനെ മൂന്നടിക്കാരനാക്കി മാറ്റിയത്.

അനുഷ്‌ക ശര്‍മയും കത്രീന കൈഫുമാണ് ചിത്രത്തിലെ നായികമാര്‍. ബുദ്ധിമാന്ദ്യമുള്ള സ്ത്രീയെയാണ് അനുഷക ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അനുഷ്‌കയും ഷാരൂഖും ഒന്നിച്ച് അഭനിയിക്കുന്ന നാലാമത്തെ ചിത്രമാണ് സീറോ.ഈ വര്‍ഷം ഡിസംബര്‍ 21നാണ് സീറോ തിയ്യേറ്ററുകളില്‍ എത്തുക. സല്‍മാന്‍ ഖാന്‍, ദീപിക പദുകോണ്‍, റാണി മുഖര്‍ജീ, കജോള്‍, ആലിയ ഭട്ട്, ശ്രീദേവി, കരിഷ്മ കപൂര്‍, ജൂഹി ചാവ്ല എന്നിവര്‍ അതിഥി വേഷങ്ങളില്‍ എത്തുമെന്നും അഭൂഹങ്ങളുണ്ട്.

Latest Stories

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍