വീണ്ടും മതം വിട്ട് സിനിമ തേടിപ്പോയി, കാട്ടിക്കൂട്ടിയതെല്ലാം പ്രഹസനമെന്ന് വിമര്‍ശകര്‍; സൈറയെ ട്രോളുന്നവരോട്; ആ ഫോട്ടോയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം

അഭിനയ ജീവിതം തന്നെ മതത്തില്‍ നിന്ന് അകറ്റിയെന്നും അതിനാല്‍ സിനിമ പൂര്‍ണമായും ഉപേക്ഷിക്കുകയാണെന്നുമുള്ള നടി സൈറ വസീമിന്റെ പ്രഖ്യാപനം വലിയ വാര്‍ത്തയായിരുന്നു. ഈ വര്‍ഷം ജൂണിലാണ് സൈറ തന്റെ നിലപാട് തുറന്നു പറഞ്ഞത്. എന്നാല്‍ പിന്നീട് സ്‌കൈ ഈസ് പിങ്കിന്റെ ട്രെയിലര്‍ റിലീസ് ചെയ്തതോടെ സൈറക്കെതിരെ വിമര്‍ശനങ്ങളുയര്‍ന്നു. പറഞ്ഞതെല്ലാം മറന്നോ എന്നും അന്ന് നടത്തിയ പ്രഖ്യാപനം വെറും പ്രഹസനമായിരുന്നുവെന്നും ചിലര്‍ പറയുന്നു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട സൈറ സജീവമാണെന്നും പ്രചാരണങ്ങളുണ്ട്.

എന്നാല്‍ സത്യത്തില്‍ എന്താണ് സംഭവിച്ചത്? അഭിനയം നിര്‍ത്തുന്നുവെന്ന് പ്രഖ്യാപിക്കുന്നതിന് മുമ്പ് ചിത്രീകരിച്ച ചിത്രമാണ് സ്‌കൈ ഈസ് പിങ്ക്. റിലീസ് ചെയ്യുന്നത് ഇപ്പോഴാണെന്ന് മാത്രം. ബിച്ചില്‍ പ്രിയങ്കയോടൊപ്പം നില്‍ക്കുന്ന ചിത്രം പകര്‍ത്തിയതും ജൂണിന് മുമ്പ്. ചിത്രത്തിന്റെ പ്രമോഷന്‍ ചടങ്ങുകളിലും സൈറ പങ്കെടുക്കുന്നില്ല. ഇതാണ് വാസ്തവം.

സൈറക്കൊപ്പം പ്രിയങ്ക ചോപ്ര, ഫര്‍ഹാന്‍ അക്തര്‍ എന്നിവരാണ് സ്‌കൈ ഈസ് പിങ്കിലെ അഭിനേതാക്കള്‍. മോട്ടിവേഷണല്‍ സ്പീക്കര്‍ ആയിഷ ചൗധരിയുടെയും കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണിത്.

Latest Stories

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ