ഉണ്ണി മുകുന്ദനെ വിമര്‍ശിച്ചവര്‍ക്കെല്ലാം വധഭീഷണി വരുന്നുണ്ട്, രാഷ്ട്രീയക്കാര്‍ വരെ ഭീഷണിപ്പെടുത്തു..: യൂട്യൂബര്‍ സീക്രട്ട് ഏജന്റ്

ഉണ്ണി മുകുന്ദന്‍ എതിരെ കമന്റിട്ടതിനാല്‍ തനിക്കെതിരെ വധഭീഷണി വരെ എത്തിയിരുന്നുവെന്ന് നടന്‍ സന്തോഷ് കീഴാറ്റൂര്‍ പ്രതികരിച്ചിരുന്നു. ഹനുമാന്‍ ജയന്തി ആശംസകള്‍ പങ്കുവച്ച ഉണ്ണിയുടെ പോസ്റ്റിന് താഴെ ‘ഹനുമാന്‍ കൊറോണ മാറ്റുമോ’ എന്ന കമന്റ് ആയിരുന്നു സന്തോഷ് കീഴാറ്റൂര്‍ കുറിച്ചത്. ഇതിനോട് ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചിരുന്നു.

പിന്നാലെ സന്തോഷ് കമന്റ് ഡിലീറ്റ് ചെയ്തിരുന്നു. താന്‍ തെറ്റ് സമ്മതിച്ചിട്ടും ഉണ്ണി അത് വ്യക്തിപരമായി എടുത്തുവെന്നും സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് യൂട്യൂബര്‍ സീക്രട്ട് ഏജന്റും. ‘മാളികപ്പുറം’ സിനിമയുമായി ബന്ധപ്പെട്ട് വിവാദച്ചത്തിലായ യൂട്യൂബറാണ് സീക്രട്ട് ഏജന്റ്.

ഉണ്ണി മുകുന്ദനെ വിമര്‍ശിച്ചവര്‍ക്കെല്ലാം സമാനമായ അനുഭവങ്ങള്‍ നടക്കുന്നുണ്ട്. തനിക്കെതിരെ ഇപ്പോഴും വധ ഭീഷണികള്‍ വരുന്നുണ്ട്. രാഷ്ട്രീയക്കാര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്, പക്ഷെ അവരില്‍ നിന്നും വധ ഭീഷണി വന്നിട്ടില്ല. ഇതില്‍ ഉണ്ണി മുകുന്ദനെ കുറ്റം പറയുന്നില്ല.

ഉണ്ണി മുകുന്ദനെ വിമര്‍ശിച്ചയാളെ കൊന്ന് കഴിഞ്ഞാല്‍ ഈ ഉണ്ണി മുകുന്ദന്‍ ജാമ്യമെടുക്കാന്‍ സജ്ജീകരണം തയ്യാറാക്കുമോ. നിങ്ങള്‍ തന്നെ നടക്കേണ്ടി വരും. ഉണ്ണി മുകുന്ദനും താനും തമ്മിലുള്ള പ്രശ്‌നം ആ കോളില്‍ തീര്‍ന്നു. പക്ഷെ അത് എസ്‌കലേറ്റാവുന്നത് ഇവരുടെ തല്ലും കൊല്ലുമെന്നുള്ള ഭീഷണിയെ തുടര്‍ന്നാണ്.

ഉണ്ണി മുകുന്ദന്റെ രാഷ്ട്രീയം എന്താണെന്ന് നമുക്കാര്‍ക്കും അറിയില്ല, പറഞ്ഞിട്ടുമില്ല. പക്ഷെ ഉണ്ണി മുകുന്ദനെ രാഷ്ട്രീയവല്‍ക്കരിക്കുന്ന ആളുകള്‍ ഉണ്ണി നമ്മുടെ ആളാണെന്ന് പറഞ്ഞ് തുടങ്ങുകയാണ്. ഈ ഉണ്ണി മുകുന്ദനുമായിട്ട് എന്ത് പ്രശ്‌നം വരുന്നുണ്ടെങ്കിലും വധഭീഷണി വരുന്നുണ്ടെന്നത് സത്യമാണ്.

ഇതിന് മുമ്പും ഉണ്ണി മുകുന്ദനെക്കുറിച്ച് വീഡിയോ ചെയ്ത ആളുകള്‍ പറഞ്ഞിട്ടുണ്ട്. ജോലി നഷ്ടപ്പെടുത്താന്‍ നോക്കിയെന്നൊക്കെ. ഉണ്ണി മുകുന്ദനല്ല ഇത് ചെയ്യുന്നത്. ഉണ്ണി മുകുന്ദനെ ചുറ്റിപ്പറ്റി നടക്കുന്ന ആളുകളാണ്. ചിലപ്പോള്‍ ഇത് ഉണ്ണി മുകുന്ദന്റെ ശത്രുക്കള്‍ ചെയ്യുന്നതാവും എന്നാണ് യൂട്യൂബര്‍ പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ