മലയാളത്തിലെ യുവനടിയോട് സഹയാത്രികന്റെ മോശം പെരുമാറ്റം;വിമാനയാത്രയിലെ ദുരനുഭവം ഇൻസ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തി നടി, പോലീസിൽ പരാതി നൽകി

വിമാനയാത്രക്കിടെ സഹയാത്രികൻ അപമര്യാദയായി പെരുമാറിയെന്ന് മലയാള യുവനടിയുടെ പരാതി. മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ മദ്യലഹരിയിൽ ആയിരുന്ന സഹയാത്രികൻ മോശമായി പെരുമാറിയെന്ന് നടി ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തിയത്. തുടർന്ന് പോലീസിൽ പരാതി നൽകി. എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം.

ഒക്ടോബർ 10 നായിരുന്നു സംഭവം. മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിൽ യുവനടിയുടെ തൊട്ടടുത്ത സീറ്റിൽ ഇരുന്ന യാത്രക്കാരന്‍റെ ഭാഗത്ത് നിന്നാണ് മോശം പെരുമാറ്റം ഉണ്ടായത്. മോശം പെരുമാറ്റത്തെ കുറിച്ച് കാബിൻ ക്രൂവിനോട് നടി പരാതി പറഞ്ഞു. എന്നാൽ കാബിൻ ക്രൂ വിഷയത്തിൽ ഇടപെടാൻ തയാറായില്ലെന്ന് നടി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

കാബിൻ ക്രൂ തന്നെ സീറ്റ് മാറ്റി ഇരുത്തുക മാത്രമാണ് ചെയ്തതെന്നും നടത്തി പറയുന്നു. യാത്രക്കാരന്‍റെ മോശം പെരുമാറ്റത്തെ കുറിച്ച് പൊലീസിൽ പരാതിപ്പെടാനാണ് എയർ ഇന്ത്യ അധികൃതർ പറഞ്ഞതെന്നും നടി ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു. തുടർന്ന് കൊച്ചിയിലെത്തിയ ശേഷം നടി പൊലീസിൽ പരാതി നൽകുകയായിരുന്നു.

സംഭവത്തിൽ ഉചിതമായ നടപടി വേണമെന്നും വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നടി ആവശ്യപ്പെട്ടു. നടിയുടെ പരാതിയിൽ കൊച്ചി പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാവൂയെന്ന് പൊലീസ് അറിയിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ