'കൈ കണ്ടാൽ അറിയാം പ്രായം കുറേ ഉണ്ടെന്ന്, മുഖത്ത് പുട്ടി ഇട്ട് പിടിച്ച് നിൽക്കുവാണോ'; രഞ്ജിനി ഹരിദാസിനെ വിമർശിച്ച് സോഷ്യൽ മീഡിയ

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയും പ്രിയപ്പെട്ടതുമാണ് നടിയും അവതാരകമായ രഞ്ജിനി ഹരിദാസ്. പലപ്പോഴും മലയാളവും ഇംഗ്ലീഷും കലര്‍ത്തിയുള്ള സംസാരത്തിന്റെ പേരിലും വസ്ത്രധാരണത്തിന്റെ പേരിലും ഏറെ വിമര്‍ശനങ്ങള്‍ കേട്ട താരമാണ് രഞ്ജിനി. എങ്കെിലും താരങ്ങള്‍ക്ക് എന്ന പോലെ രഞ്ജിനിക്കും ഒരുപാട് ആരാധകര്‍ ഉണ്ട്. എന്നാൽ ഇപ്പോഴിതാ തരാം പങ്കുവെച്ച ഒരു ചിത്രത്തിന് താഴെ വരുന്ന കമന്റുകളാണ് ശ്രദ്ധനേടുന്നത്.

May be an image of 2 people, baby and people smiling

ഇക്കഴിഞ്ഞ ദിവസമാണ് രഞ്ജിനി ഹരിദാസ് ഒരു കുട്ടിയോടൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചത്. അതിൽ രഞ്ജിനി ഇങ്ങനെ കുറിച്ചു. ‘അവളുടെ കൈകൾക്ക് ഒരു കുഴപ്പവും ഞാൻ കാണുന്നില്ല. പ്രായമാകുമ്പോൾ എല്ലാവരും കടന്നുപോകുന്ന ഒരു അവസ്ഥയാണിത്. അമ്മയും കുഞ്ഞും എത്ര സുന്ദരിയാണെന്ന് മാത്രമേ എനിക്ക് കാണാൻ കഴിയൂ’- എന്നായിരുന്നു കുറിപ്പ്‌. എന്നാൽ ചിത്രത്തിലെ രഞ്ജിനിയുടെ കൈകളിലെ ചുളിവുകൾ പരിഹസിച്ചും വിമർശിച്ചും ചില ആളുകൾ രംഗത്തെത്തി.

‘കയ്യിൽ make up ഇടാൻ മറന്നു പോയോ, കൈ കണ്ടാൽ അറിയാം പ്രായം കുറേ ഉണ്ടെന്ന്. ..മുഖത്ത് പുട്ടി ഇട്ട് പിടിച്ച് നിൽക്കുവാണോ?’ എന്നൊക്കെയായിരുന്നു രഞ്ജിനി പോസ്റ്റ്‌ ചെയ്ത പുതിയ ചിത്രത്തിലെ കൈ വിരലുകളിലെ ചുളുവുകൾ കണ്ട് ആളുകൾ ഇട്ട കമന്റുകൾ. അതേസമയം താരത്തെ അനുകൂലിച്ചും മറ്റ് ചിലർ രംഗത്തെത്തി. മലയാളികൾക്ക് വിദ്യാഭ്യാസം ഉണ്ടെങ്കിലും സാമാന്യ മര്യാദ ഒട്ടും ഇല്ല എന്നാണ് ഒരാൾ കുറിച്ചത്. പ്രായം ആയെന്ന് തന്നെ ഇരിക്കട്ടെ. ഇവർ എന്തിനാണ് ഇതിനെ കുറിച്ച് ആലോചിച്ച് ടെൻഷൻ അടിക്കുന്നത്? ആദ്യം തന്നെ ഇത് അപൂർവമായി കണ്ടു വരുന്ന ഒരു skin disease ആണ്.. ഈ രോഗം ഉള്ളവരുടെ കൈ…കാൽ dry ആയി ചുളുവുകൾ തോന്നിക്കും എന്നാണ് ഒരുവിഭാഗം ആളുകൾ കുറിച്ചത്. എന്തായാലും വിഷയത്തിൽ രഞ്ജിനി ഇതുവരെയും ഒരു പ്രതികരണവും നടത്തിയിട്ടില്ല.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ