'ഇനി നായകന്‍ ആകാനില്ല'; താന്‍ കേന്ദ്രകഥാപാത്രമായെത്തിയ ചിത്രം കണ്ട് പുറത്തിറങ്ങിയതിന് പിന്നാലെ യോഗി ബാബുവിന്റെ പ്രഖ്യാപനം

ഇനി നായക കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താനില്ലെന്ന് തമിഴ് നടന്‍ യോഗി ബാബു. താന്‍ കേന്ദ്രകഥാപാത്രമായെത്തിയ ധര്‍മപ്രഭു എന്ന ചിത്രം പുറത്തിറങ്ങിയതിന് തൊട്ടു പിന്നാലെയാണ് യോഗി ബാബുവിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിയ്ക്കുന്നത്.

ചിത്രത്തിന്റെ ആദ്യ ഷോ കാണാന്‍ യോഗി ബാബുവും എത്തിയിരുന്നു. “ജനങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളെ ഞാന്‍ മാനിക്കുന്നു. തെറ്റുകള്‍ മനസ്സിലാക്കാനും അവ തിരുത്താനും ഞാന്‍ തയ്യാറാണ്. നായക കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താത്പര്യമില്ല. ഇനി മുതല്‍ ഹാസ്യ കഥാപാത്രങ്ങളില്‍ മാത്രമായിരിക്കും എന്റെ ശ്രദ്ധ” ഷോയ്ക്ക് ശേഷം യോഗി ബാബു പറഞ്ഞു.

മുത്തുക്കുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് യോഗി ബാബു എത്തുന്നത്. ചെന്നൈയിലെ എ.വി.എം സ്റ്റുഡിയോയില്‍ രണ്ടു കോടി രൂപ മുതല്‍ മുടക്കില്‍ കലാസംവിധായകന്‍ ബാലചന്ദ്രന്‍ രൂപകല്‍പന ചെയ്ത യമലോകത്തിന്റെ പാശ്ചാത്തലത്തിലുള്ള കൂറ്റന്‍ സെറ്റില്‍ വെച്ചാണ് സിനിമ ചിത്രീകരിച്ചത്. ആനുകാലിക ആക്ഷേപ ഹാസ്യ ചിത്രമായ ധര്‍മ പ്രഭുവില്‍ യമധര്‍മന്റെ പുത്രനായിട്ടാണ് യോഗി ബാബു എത്തുന്നത്. ജനനി അയ്യര്‍, രാധാ രവി, രാജേന്ദ്രന്‍, മേഘ്‌ന നായിഡു എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്