ഗമോസ കഴുത്തിലിടാന്‍ വന്ന ആരാധകനെ തടഞ്ഞു; യാമി ഗൗതമിനെതിരെ പ്രതിഷേധം- വീഡിയോ

നടി യാമി ഗൗതമിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധം. അസമിലെത്തിയ താരം ഗമോസ കഴുത്തിലിടാന്‍ വന്ന ആരാധകനെ തടഞ്ഞതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്. അസം സംസ്‌കാരത്തിന്റെ ഭാഗമാണ് ഗമോസ എന്നും അതിടാന്‍ വന്ന ആരാധകനോട് മോശമായി പെരുമാറിയത് അസം സംസ്‌കാരത്തെ തന്നെ അപമാനിക്കലാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ഗുവാഹത്തി വിമാനത്താവളത്തില്‍ വെച്ചായിരുന്നു സംഭവം. യാമിയുടെ അടുത്തേക്ക് വന്ന ആരാധകന്‍ പരമ്പരാഗതമായി ധരിക്കുന്ന ഗമോസ താരത്തിന്റെ കഴുത്തിലിടാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ ആരാധകനെ തടഞ്ഞ യാമി അദ്ദേഹത്തോട് മാറി നില്‍ക്കാനും ആവശ്യപ്പെട്ടു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് യാമിതിരെ പ്രതിഷേധം ഉയര്‍ന്നത്.

സംഭവം വിവാദമായതോടെ യാമി തന്നെ വിശദീകരണവുമായി രംഗത്തെത്തി. തന്റെ പ്രതികരണം തീര്‍ത്തും സ്വന്തം സുരക്ഷയ്ക്ക് വേണ്ടി മാത്രമായിരുന്നുവെന്നും സ്ത്രീയെന്ന നിലയില്‍ പരിചയമില്ലാത്തൊരാള്‍ അടുത്തേക്ക് വരുമ്പോഴുണ്ടാകുന്ന പ്രതികരണം മാത്രമാണിതെന്നും യാമി പറഞ്ഞു. ആരുടേയും വികാരത്തെ വൃണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും പക്ഷെ മോശം പെരുമാറ്റത്തെ എതിര്‍ക്കുക തന്നെ ചെയ്യണമെന്നും യാമി വ്യക്തമാക്കി.

Latest Stories

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന