'ഉദയൻ' വീണ്ടും താരമാകുമോ? മോഹൻലാലിന്റെ അടുത്ത റീ റിലീസിന് ഇനി 10 ദിവസം മാത്രം...

മലയാളത്തിൽ റീ റിലീസ് ട്രെൻഡ് തുടരുന്നതിനിടെയാണ് ജൂൺ ആറിന് മോഹൻലാൽ-അൻവർ റഷീദ് കോമ്പോയിൽ എത്തിയ ‘ഛോട്ടാ മുംബൈ’ വീണ്ടുമെത്തി തിയേറ്ററുകളിൽ ഓളം സൃഷ്ടിച്ചത്. ഏറെക്കുറെ ലിമിറ്റഡ് റീ റിലീസ് ആയി എത്തിയ ചിത്രം പ്രതീക്ഷിക്കാത്ത തരത്തിൽ പ്രേക്ഷകർ ഏറ്റെടുത്തു. 18 വർഷങ്ങൾക്കിപ്പുറവും ചിത്രം കണ്ട് ആഘോഷമാക്കിയവർ ഇനി കാത്തിരിക്കുന്നത് മോഹൻലാലിൻറെ അടുത്ത റീ റിലീസ് ചിത്രത്തിനായാണ്.

20 വർഷം മുൻപ് പുറത്തിറങ്ങിയ മോഹൻലാൽ നായകനായ ‘ഉദയനാണ് താരം’ ആണ് ഇനി റീ റിലീസ് ചെയ്യാൻ പോകുന്നത്. ജൂൺ 20-നാണ് ചിത്രം എത്തുക. മലയാള സിനിമാലോകത്തെ ഹാസ്യാത്മകവും ചിന്തിപ്പിക്കുന്നതുമായി അവതരിപ്പിച്ച് വൻവിജയം നേടിയ ചിത്രമായിരുന്നു ഉദയനാണ് താരം. ശ്രീനിവാസൻ തിരക്കഥ ഒരുക്കിയ ചിത്രത്തിലെ നടന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

2005 ജനുവരി 21നാണ് ചിത്രം പുറത്തിറങ്ങിയത്. റോഷൻ ആന്റഡ്രൂസിന്റെ സംവിധാന അരങ്ങേറ്റ ചിത്രം കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി. കരുണാകരനാണ് നിർമ്മിച്ചത്. അതേസമയം, റീ റിലീസ് ട്രെൻഡിൽ ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയ സിനിമകളാണ് മോഹൻലാലിന്റെത്.

Latest Stories

ഉപകരണങ്ങള്‍ ഇല്ലെന്ന് പറഞ്ഞത് സത്യം, ശസ്ത്രക്രിയ മുടക്കിയെന്നത് കള്ളം, ഇത് പ്രതികാര നടപടി: ഡോ. ഹാരിസ് ചിറയ്ക്കൽ

വിദ്യാർത്ഥികൾക്ക് എച്ച്1എൻ1 രോഗലക്ഷണങ്ങൾ, കുസാറ്റ് ക്യാമ്പസ് താൽക്കാലികമായി അടച്ചു

ഓണക്കാലം കളറാക്കാൻ സപ്ലൈകോ, ഇത്തവണ കിറ്റിലുള്ളത് 15 ഇനങ്ങൾ, ഒപ്പം ഗിഫ്റ്റ് കാർഡുകളും, വിതരണം ഓഗസ്റ്റ് 18 മുതല്‍

IND vs ENG: കാലം പോപ്പിന് ഭാ​ഗ്യം തിരിച്ചു കൊടുത്തു, ഓവലിൽ ക്രിക്കറ്റ് ദൈവങ്ങൾ ഇംഗ്ലണ്ടിനൊപ്പം!

ട്രംപിന്റെ 'ഡെഡ് ഇക്കോണമി' പ്രയോഗത്തെ തള്ളാതെ രാഹുല്‍ ഗാന്ധി; 'ഒരു വാസ്തവം ട്രംപ് തുറന്നുപറഞ്ഞതില്‍ സന്തോഷം, ഈ ആഗോള സത്യത്തെ അംഗീകരിക്കാന്‍ മടിക്കുന്നത് ബിജെപി സര്‍ക്കാര്‍ മാത്രം'

'ഉപ്പും മുളകി'ലെ പടവലം കുട്ടൻപിള്ള; നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു

മെഡിക്കല്‍ കോളേജിലെ ഉപകരണക്ഷാമം വെളിപ്പെടുത്തലില്‍ ഡോ ഹാരിസിന് കാരണം കാണിക്കല്‍ നോട്ടീസ്; നടപടി ഡിഎംഒയുടേത്

ഐപിഎൽ 2026: ഇന്ത്യൻ സൂപ്പർ താരത്തിനായി കളമൊരുക്കി കെകെആർ, കിട്ടിയാൽ ബമ്പർ

800ന് മുകളില്‍ മദ്യം ഇനി ചില്ലു കുപ്പിയില്‍ മതി; പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് 20 രൂപ അധിക ഡിപ്പോസിറ്റ്, കുപ്പി ബെവ്‌കോയില്‍ തിരികിയേല്‍പ്പിച്ചാല്‍ 20 മടക്കി വാങ്ങാം

IND vs ENG: അഞ്ചാമതും ടോസ് കൈവിട്ടു, ഞെട്ടിക്കുന്ന മൂന്ന് മാറ്റങ്ങളുമായി ടീം ഇന്ത്യ