എന്താണ് അജിത്ത് ചിത്രത്തില്‍ നിന്ന് പുറത്താക്കിയതെന്തുകൊണ്ട്; ഒടുവില്‍ കാരണം തുറന്നുപറഞ്ഞ് വിഘ്‌നേശ്

തമിഴ് സിനിമ ലോകത്തെയും ആരാധകരെയും ഒരു പോലെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു അജിത്ത് കുമാറിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നതില്‍ നിന്നും വിഘ്‌നേശ് ശിവനെ മാറ്റിയത്. നേരത്തെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍ ഔദ്യോഗിക വാര്‍ത്ത കുറിപ്പ് ഇറക്കിയതിന് പിന്നാലെയാണ് ഈ പിന്‍മാറ്റം.

എന്തായാലും എന്താണ് വിഘ്‌നേശിനെ എകെ62ല്‍ നിന്നും പുറത്താക്കാനുള്ള കാരണം എന്ത് എന്നത് വ്യക്തമായിരുന്നില്ല. എന്നാല്‍ അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് ഇതില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് വിഘ്‌നേശ്.

തന്റെ തിരക്കഥയുടെ രണ്ടാം പകുതിയില്‍ നിര്‍മ്മാതാക്കള്‍ തൃപ്തരയില്ലെന്നും അതാണ് തന്നെ ഒഴിവാക്കിയത് എന്നുമാണ് വിഘ്‌നേശ് പറയുന്നകത്. സംഭവിച്ച കാര്യങ്ങളുമായി അജിത്ത് കുമാറിന് ഉത്തരവാദിയല്ലെന്നും വിഘ്‌നേശ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. അജിത്തിന്റെ പുതിയ പടം സംവിധാനം ചെയ്യാന്‍ പോകുന്ന മഗിഴ് തിരുമേനിക്ക് ആശംസ നേരുകയും ചെയ്തു വിഘ്‌നേശ്.

‘എകെ 62 എനിക്ക് നിരാശയാണ്. അജിത് കുമാറിന്റെ ഭാഗത്ത് നിന്ന് ഒരു തെറ്റും സംഭവിച്ചിട്ടില്ല. എഴുതിയ തിരക്കഥയുടെ രണ്ടാം പകുതി നിര്‍മ്മാതാക്കള്‍ക്ക് ഇഷ്ടമായില്ല. മഗിഴ് തിരുമേനിയെ പോലെയുള്ള ഒരാള്‍ക്ക് അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്,’ അദ്ദേഹം ഗലാറ്റയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മഗിഴ് തിരുമേനിയായിരിക്കും ‘എകെ62’ സംവിധാനം ചെയ്യുക. ഇദ്ദേഹം അജിത്തിന് മുന്‍പില്‍ അവതരിപ്പിച്ച തിരക്കഥ അജിത്തിന് ഏറെ ഇഷ്ടപ്പെട്ടു. അതിനാല്‍ തന്നെ ഈ ചിത്രം അടുത്തതായി ചെയ്യാം എന്നാണ് അജിത്ത് പറഞ്ഞത്. നേരത്തെ ‘എകെ62’ നിര്‍മ്മിക്കാന്‍ ലൈക്ക പ്രൊഡക്ഷന്‍ അജിത്തിന് അഡ്വാന്‍സ് നല്‍കിയിട്ടുണ്ട്.

Latest Stories

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം