ആരു പറഞ്ഞു കെജിഎഫ് പുഷ്പയെ ബാധിക്കുമെന്ന്, ഹൈ വോള്‍ട്ടേജ് തിരക്കഥയുണ്ട്: അഭ്യൂഹങ്ങള്‍ തള്ളി നിര്‍മ്മാതാവ്

‘കെജിഎഫ് ചാപ്റ്റര്‍ 2’വിന്റെ ചരിത്ര വിജയം ഇന്ത്യന്‍ സിനിമയില്‍ തന്നെ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്.കെ ജിഎഫിനെ വെല്ലാന്‍ തിരക്കഥയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് സിനിമ താല്‍കാലികമായി നിര്‍ത്തിയെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പിങ്ക് വില്ലയോട് പ്രതികരിച്ചിരിക്കുകയാണ് നിര്‍മ്മാതാവ് വൈ രവി ശങ്കര്‍.

‘ഒരിക്കലുമില്ല. കെജിഎഫ് 2 എങ്ങനെയാണ് പുഷ്പ 2വിനെ ബാധിക്കുക? ഒരു മാറ്റവും വരുത്തുന്നില്ല. ഞങ്ങളുടെ കൈവശം ഹൈ വോള്‍ടേജ് തിരക്കഥയുണ്ട്. പിന്നെ ഞങ്ങള്‍ എന്തിന് അതില്‍ മാറ്റങ്ങള്‍ വരുത്തണം. ആദ്യഭാഗം ചിത്രീകരിച്ച അതേ സ്ഥലങ്ങളില്‍ ആണ് ചിത്രീകരണം’ അദ്ദേഹം പറഞ്ഞു.

ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രമാണ് പുഷ്പ. കള്ളക്കടത്തുകാരന്‍ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മ്മിച്ചിരിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ