പ്രശസ്തയാക്കിയ സിനിമ വിനയായി, തായ്‌ലാന്‍ഡിലേക്ക് പോകുന്നതിനിടെ അറസ്റ്റ്; ആരാണ് ഷെയ്ഖ് ഹസീനയായി വേഷമിട്ട നുസ്രത് ഫാരിയ?

സിനിമയില്‍ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയായി വേഷമിട്ട നടി നുസ്രത് ഫാരിയ അറസ്റ്റില്‍. ഷെയ്ഖ് ഹസീന സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ടുണ്ടായ കേസാണ് നടിക്കെതിരേ ചുമത്തിയത്. തായ്ലന്‍ഡിലേക്ക് പോകാനായി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഇവര്‍ അറസ്റ്റിലായത്.

31 കാരിയായ നടി നിലവില്‍ ധാക്ക മെട്രോപൊളിറ്റന്‍ പോലീസിന്റെ ഡിറ്റക്ടീവ് ബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്. ധാക്കയിലെ വതാര പ്രദേശത്ത് നടന്ന പ്രതിഷേധത്തിനിടെ ഒരു വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് നുസ്രത് ഉള്‍പ്പെടെ 17 അഭിനേതാക്കള്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചിരുന്നു.

2023ലാണ് ഷെയ്ഖ് മുജിബുര്‍ റഹ്‌മാന്റെ ജീവിതം ആസ്പദമാക്കി 2023ല്‍ നിര്‍മ്മിച്ച ‘മുജിബ്: ദി മേക്കിങ് ഓഫ് എ നേഷന്‍’ എന്ന സിനിമയിലാണ് നുസ്രത് ഫാരിയ അഭിനയിച്ചത്. ഇന്ത്യ-ബംഗ്ലാദേശ് സംയുക്ത സംരംഭമായി നിര്‍മിച്ച സിനിമ സംവിധാനം ചെയ്തത് അടുത്തിടെ അന്തരിച്ച പ്രശസ്ത സംവിധായകന്‍ ശ്യാം ബെനെഗല്‍ ആയിരുന്നു.

റേഡിയോ ജോക്കി ആയാണ് നുസ്രത് കരിയര്‍ ആരംഭിച്ചത്. 2015ല്‍ ആഷിഖി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. ഹീറോ 420, ബാദ്ഷാ, ദ ഡോണ്‍, പ്രേമി ഓ പ്രേമി, ബോസ് 2: ബാക് ടു റൂള്‍ എന്നിവയാണ് നുസ്രത്തിന്റെ ഹിറ്റ് ചിത്രങ്ങള്‍. എന്നാല്‍ ഷെയ്ഖ് ഹസീനയായി വേഷമിട്ടതോടെയാണ് നടി പ്രശസ്തയാവുന്നത്.

Latest Stories

പശ്ചിമേഷ്യൻ സംഘർഷം: ഒമാനിലെയും കുവൈറ്റിലെയും നേതാക്കളുമായി ചർച്ച നടത്തി നരേന്ദ്ര മോദി

'വാർത്തകൾ അഭ്യൂഹം മാത്രം, സ്ഥാനാർഥി പട്ടികയിൽ മാറ്റത്തിന് സാധ്യതയില്ല'; രാജ്മോഹൻ ഉണ്ണിത്താൻ

ട്വന്റി20ക്ക് വീണ്ടും തിരിച്ചടി; ഏറ്റുമാനൂരിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്ന വീണ നായർക്കും വോട്ടില്ല

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സം​ഗ കേസ്; മുൻകൂർ ജാമ്യം റദ്ദാക്കില്ല; അതിജീവിതയുടെ നമ്പർ ഫോണിൽ നിന്ന് നീക്കം ചെയ്യണമെന്ന് നിര്‍ദ്ദേശം

സ്വർണവിലയിൽ വൻ ഇടിവ്, ഇന്ന് മാത്രം കുറഞ്ഞത് 4,040 രൂപ; ഒരു ലക്ഷത്തിന് താഴെയെത്തുമോ?

ഖത്തറിനെ തൊട്ടാൽ ലോകത്തിലെ ഏറ്റവും വലിയ വാതകപ്പാടം തീഗോളമാക്കും; ഇറാന് മുന്നറിയിപ്പ് നൽകി മുഴക്കി ട്രംപ്

ഡോ.വന്ദന ദാസ് കൊലക്കേസ്: 'ചെയ്തത് മനഃപൂർവമല്ല, പ്രായശ്ചിത്തം ചെയ്യാൻ തയ്യാറാണ്; ശിക്ഷാവിധിയിൽ ഇളവ് നൽകണമെന്ന് പ്രതി കോടതിയിൽ

സീറ്റ് നൽകിയില്ലെങ്കിൽ പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിക്കും; പാർട്ടി നീതികേട് കാണിക്കരുത് : എൽദോസ് കുന്നപ്പിള്ളി

ഗുഡ്ബൈയുടെ രാഷ്ട്രീയം: മാധ്യമങ്ങൾ സൃഷ്ടിക്കുന്ന നാടകങ്ങളും കേരളത്തിന്റെ യാഥാർത്ഥ്യ രാഷ്ട്രീയവും

'കെ. സുധാകരന് സീറ്റെങ്കിൽ തനിക്കും വേണം', കോന്നിയിൽ എന്ത് സംഭവിച്ചാലും താൻ ഉത്തരവാദി ആയിരിക്കില്ല : അടൂർ പ്രകാശ്