അമല പോളിന്റെ വരന്‍ ഗുജറാത്തില്‍ നിന്ന്, പ്രണയത്തിലായത് യാത്രയ്ക്കിടെ; ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

കഴിഞ്ഞ ദിവസമാണ് നടി അമല പോള്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന വാര്‍ത്ത എത്തിയത്. താരത്തിന്റെ പിറന്നാള്‍ ദിനത്തിലാണ് സുഹൃത്ത് ജഗത് ദേശായി അമലയെ പ്രപ്പോസ് ചെയ്തത്. എന്റെ ഹിപ്പി ക്വീന്‍ യെസ് പറഞ്ഞു എന്ന കുറിപ്പില്‍ ജഗത് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ചത്.

ജഗദ് ദേശായിയെ കുറിച്ചുള്ള ചര്‍ച്ചകളാണ് ആരാധകര്‍ക്കിടയില്‍ സജീവമാവുന്നത്. സിനിമയിലുള്ള ആളല്ല ജഗത്. പിന്നെ എങ്ങനെയാണ് ഇരുവരും കണ്ടുമുട്ടിയത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന സംശയം. ഗുജറാത്തിലെ സൂറത്താണ് ജഗതിന്റെ ജന്മദേശം.

ജനിച്ചതും വളര്‍ന്നതുമെല്ലാം ഗുജറാത്തില്‍ തന്നെയായിരുന്നു. തുടര്‍ന്ന് ജോലിയുടെ ഭാഗമായി ഗോവയിലേക്ക് താമസം മാറുകയായിരുന്നു. നോര്‍ത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയില്‍സ് ആയി ജോലി നോക്കുകയാണ് ജഗത് ഇപ്പോള്‍.

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് അമല പോള്‍. അങ്ങനെയൊരു യാത്രക്കിടെയാണ് ജഗതിനെ പരിചയപ്പെടുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അമല പോളിന്റെ രണ്ടാം വിവാഹമാണിത്. 2014ല്‍ സംവിധായകന്‍ എ.എല്‍ വിജയ്‌യെ അമല വിവാഹം ചെയ്തിരുന്നു.

നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. എന്നാല്‍, 2017ല്‍ ഇവര്‍ വിവാഹമോചിതരായി. പിന്നീട് ഗായകനും മുംബൈ സ്വദേശിയുമായ ഭവ്‌നിന്ദര്‍ സിംഗുമായി താരം പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ വിവാഹിതരായെന്ന തരത്തിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് ഭവ്‌നിന്ദറിനെതിരെ അമല രംഗത്തെത്തിയിരുന്നു.

Latest Stories

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ സമരം അവസാനിപ്പിച്ചു; സര്‍ക്കുലറില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് കെബി ഗണേഷ്‌കുമാര്‍

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍; പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് 14 പേര്‍ക്ക്

ഇവൻ പുതിയ സ്വിഫ്റ്റിനേക്കാൾ കേമൻ!

എന്ന് പാഡഴിക്കും, കൃത്യമായ ഉത്തരം നൽകി രോഹിത് ശർമ്മ; പറയുന്നത് ഇങ്ങനെ