ഇത് കാരണം ഷൂട്ടിംഗ് പോലും മുടങ്ങിയിട്ടുണ്ട്; അപൂര്‍വ്വ രോഗത്തെ കുറിച്ച് പറഞ്ഞ് അനുഷ്‌ക

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചു വരവിന് ഒരുങ്ങിയിരിക്കുകയാണ് നടി അനുഷ്‌ക ഷെട്ടി ഇപ്പോള്‍. ിസ് ഷെട്ടി മിസ്റ്റര്‍ പൊളിഷെട്ടി’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അനുഷ്‌ക തിരിച്ചെത്തുന്നത്. മഹേഷ് ബാബു പി. സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നവീനാണ് നായകനാകുന്നത്.

അനുഷ്‌കയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത് 2020ല്‍ റിലീസ് ചെയ്ത ‘നിശബ്ദം’ എന്ന സിനിമയാണ്. പിന്നീട് മൂന്ന് വര്‍ഷത്തോളം എന്തുകൊണ്ടായിരിക്കും അനുഷ്‌ക സിനിമയില്‍ നിന്നും പൊതുവേദികളില്‍ നിന്നു പോലും മാറി നിന്നത് എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

കുറച്ചു നാളുകള്‍ മുമ്പ് ഒരു അഭിമുഖത്തില്‍ തനിക്ക് അപൂര്‍വവും വിചിത്രവുമായി ഒരു രോഗമുള്ളതായി അനുഷ്‌ക ഷെട്ടി വെളിപ്പെടുത്തിയിരുന്നു. തനിക്ക് ചിരിക്കുന്ന രോഗമുണ്ട് എന്നാണ് അനുഷ്‌ക പറഞ്ഞത്. ”എനിക്ക് ചിരിക്കുന്ന രോഗമുണ്ട്. ചിരിക്കുന്നത് ഒരു പ്രശ്‌നമാണെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം?”

”എനിക്കത് പ്രശ്‌നമാണ്. ഞാന്‍ ചിരിക്കാന്‍ തുടങ്ങിയാല്‍ 15 മുതല്‍ 20 മിനിറ്റ് വരെ ഞാന്‍ തുടരും. കോമഡി രംഗങ്ങള്‍ കാണുമ്പോഴോ ഷൂട്ട് ചെയ്യുമ്പോഴോ എനിക്ക് ചിരി നിര്‍ത്താന്‍ പറ്റതായി വരും പലപ്പോഴും പല തവണ സിനിമകളുടെ ഷൂട്ടിംഗ് പോലും തടസപ്പെട്ടിട്ടുണ്ട്” എന്നാണ് അനുഷ്‌ക പറഞ്ഞത്.

അതേസമയം, കുറേ നാളുകള്‍ക്ക് അടുത്തിടെ താരം ക്യാമറകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ശരീരവണ്ണത്തെ കളിയാക്കി കൊണ്ടുള്ള ബോഡി ഷെയ്മിംഗ് കമന്റുകളാണ് താരത്തിന് എതിരെ എത്തിയത്. ഇതിനിതിരെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ