അന്ന് എന്തൊക്കെയായിരുന്നു, ലോണെടുക്കണം പോലും, ഇന്ന് മിണ്ടാട്ടമില്ല; അമിതാഭ് ബച്ചന്റെയും അക്ഷയ് കുമാറിന്റെയും കോലം കത്തിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ്

അമിതാഭ് ബച്ചന്റെയും അക്ഷയ് കുമാറിന്റെയും കോലം കത്തിച്ച് മധ്യപ്രദേശിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. യുപിഎ ഭരണകാലത്ത് പെട്രോള്‍ വിലയെക്കുറിച്ച് ആശങ്കപ്പെട്ടിരുന്ന ഇരുവരും ഇപ്പോള്‍ നിശബ്ദരായിരിക്കുന്നു എന്നാരോപിച്ചായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.

‘2012ല്‍ വാഹനം വാങ്ങാം എന്നാല്‍ പെട്രോളും ഡീസലും വാങ്ങാന്‍ വായ്പ വേണമെന്ന് ഇന്ധന വിലവര്‍ധനയ്ക്കെതിരെ ഈ അഭിനേതാക്കള്‍ ട്വീറ്റ് ചെയ്തിരുന്നു. അക്കാലത്ത് എല്‍പിജി സിലിണ്ടറിന് 300-400 രൂപയായിരുന്നു വില, പെട്രോളിനും ഡീസലിനും ലിറ്ററിന് 60 രൂപയായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്‍പിജി സിലിണ്ടറുകളുടെ വില 1000 രൂപയിലധികവും പെട്രോള്‍-ഡീസല്‍ 100-120 രൂപയുമാണ്. ഈ അവസ്ഥയില്‍ ഇരുവരും ഒരക്ഷരം പോലും മിണ്ടുന്നില്ല’, പ്രതിഷേധം സംഘടിപ്പിച്ച കോണ്‍ഗ്രസ് എംഎല്‍എ പിസി ശര്‍മ പിടിഐയോട് പറഞ്ഞു.

എന്നാല്‍ ബിജെപി നേതാവ് വിശ്വാസ് സാരംഗ് ഈ നടപടി ദൗര്‍ഭാഗ്യകരമെന്നാണ് വിശേഷിപ്പിച്ചത്. ‘ബച്ചന്‍ ആ പാര്‍ട്ടിയില്‍ നിന്നുള്ള ലോക്സഭാ എംപിയായിരുന്നപ്പോള്‍ കോണ്‍ഗ്രസ് പ്രശംസിക്കാറുണ്ടായിയുന്നു. സോണിയ ഗാന്ധിയുടെ നേതൃത്വം സ്വീകരിക്കാന്‍ വിസമ്മതിച്ചതിനാല്‍ കോണ്‍ഗ്രസിന് ബച്ചനെ ഇഷ്ടമല്ല’, സാരംഗ് പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ