എന്തൊരു നടനാണ്, അദ്ദേഹത്തിന് മാത്രമേ ഈ സിനിമ ചെയ്യാൻ കഴിയൂ; 'തുടരും' ഗംഭീരം : സെൽവരാഘവൻ

തുടരും ഗംഭീര സിനിമയാണെന്നും മോഹൻലാലിനെക്കൊണ്ട് മാത്രമേ ആ സിനിമ ചെയ്യാൻ കഴിയുകയുള്ളൂ എന്നും പ്രശസ്ത തമിഴ് സംവിധായകൻ സെൽവരാഘവൻ. ഇന്ത്യയിലെ ഏറ്റവും മികച്ച നടനെ കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി എന്നും സെൽവരാഘവൻ എക്‌സിൽ കുറിച്ചു.

‘തുടരും ഗംഭീര സിനിമയാണ്. മോഹൻലാൽ സാറിന് മാത്രമേ ഈ സിനിമ ചെയ്യാൻ കഴിയൂ. എന്തൊരു നടനാണ് അദ്ദേഹം. ഇന്ത്യയിലെ ഏറ്റവും മികച്ച നടനെ കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി’ എന്നാണ് സെൽവരാഘവൻ കുറിച്ചത്.

കഴിഞ്ഞ ദിവസം ബോളിവുഡ് സംവിധായകൻ സഞ്ജയ് ​ഗുപ്തയും തുടരുമിനെ പ്രശംസിച്ച് എത്തിയിരുന്നു. ‘എന്തൊരു സിനിമ!!! ദൃശ്യത്തിന് മുകളിൽ പോയിട്ടില്ലെങ്കിലും അതിനൊത്തുള്ളത് ഉണ്ട്. വേറെ ലെവലാണ് മോഹൻലാൽ സാർ. മസ്റ്റ് മസ്റ്റ് വാച്ച്!!!”, എന്നാണ് സഞ്ജയ് ​ഗുപ്ത കുറിച്ചത്.

അതേസമയം, ഒടിടിയിൽ എത്തിയതിന് ശേഷവും തുടരുമിന് തിയേറ്ററിൽ മികച്ച ബുക്കിങ് ലഭിക്കുന്നു എന്ന റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ വന്നത്. അതേസമയം, ഏപ്രിൽ 25ന് തിയേറ്ററുകളിലെത്തിയ തുടരും കേരളാ ബോക്‌സ് ഓഫീസിൽ നിന്ന് 100 കോടി കളക്ട് ചെയ്യുന്ന ആദ്യ മലയാളം സിനിമ കൂടിയാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ