'ഞങ്ങൾ ഒന്നിക്കുന്നു... വിധിയെ തടുക്കാൻ ആർക്കും കഴിയില്ല'; അനശ്വരക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സിജു സണ്ണി

‘രോമാഞ്ചം’, ‘വാഴ’ അടക്കം നിരവധി സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് സിജു സണ്ണി. നിരവധി റീലുകളിലൂടെയും നടൻ മലയാളികൾക്ക് മുന്നിലെത്താറുണ്ട്. താരത്തിൻ്റെ സാമൂഹ്യമാധ്യമങ്ങളിൽ വന്ന പോസ്റ്റാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. മലയാളികൾക്ക് പ്രിയപ്പെട്ട നടി അനശ്വര രാജനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്.

‘ഞങ്ങൾ ഒന്നിക്കുന്നു… വിധിയെ തടുക്കാൻ ആർക്കും കഴിയില്ല… മുഹൂർത്തം 11:00am… മുന്നോട്ട് ഉള്ള യാത്രയിൽ കൂടെ ഉണ്ടാകണം’ എന്നാണ് അനശ്വരക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ട് സിജു സണ്ണി കുറിച്ചിരിക്കുന്നത്.

May be an image of 2 people, people smiling and text

ചിത്രത്തിന് അനശ്വര കമൻ്റ് ചെയ്തിട്ടുണ്ട്. ‘ഇത് എഐ ആണ്. വിശ്വസിക്കരുത്’ എന്നായിരുന്നു നടിയുടെ കമന്റ്. അതേസമയം ‘ശരിക്കും കല്യാണം കഴിക്കാൻ പോകുകയാണോ’ എന്നൊക്കെ ചോദിച്ച് നിരവധി പേർ പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്. മറ്റ് രസകരമായ നിരവധി കമൻറുകളും ഫോട്ടോയ്ക്ക് താഴെ വരുന്നുണ്ട്.

അതേസമയം, അനശ്വരയും സിജുവും ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രത്തിൻ്റെ പ്രമോഷനാണ് ഈ പോസ്റ്റ് എന്നാണ് സൂചന. നവാഗതനായ വിപിൻ .എസ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ എന്ന ചിത്രത്തിലാണ് സിജു സണ്ണിയും അനശ്വര രാജനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്ന വ്യസനസമേതം ബന്ധുമിത്രാദികളിൽ അസീസ് നെടുമങ്ങാട്, ജോമോൻ ജ്യോതിർ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, നോബി മാർക്കോസ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

സംവിധായകൻ വിപിൻ ദാസ് ആണ് നിർമ്മാണം. തെലുങ്കിലെ പ്രമുഖ നിർമ്മാതാക്കളായ ഷെൻ സ്ക്രീൻ സിനിമയും നിർമ്മാണ പങ്കാളിയാണ്. ഭഗവന്ത് കേസരി, ടക്ക് ജഗദീഷ്, മജിലി, കൃഷ്ണ, ജുനയുദ്ധം, ഉഗ്രം തുടങ്ങിയ സിനിമകളുടെ നിർമ്മാതാക്കളാണ്. നവാഗതനായ റഹീം അബുബേക്കർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്