സുരേഷ് ഗോപി നായകനാകുന്ന ജെഎസ്‌കെ സിനിമയിലെ കഥാപാത്രമായ ‘ജാനകി’ വിവാദത്തിൽ പരിഹാസവുമായി മന്ത്രി ശിവൻകുട്ടിയും സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയും. വി for ….. എന്ന് സംവിധയകാൻ ഫേസ്ബുക്കിൽ കുറിച്ചപ്പോൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ‘വി ശിവൻകുട്ടി’ എന്നാണ് തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. സിനിമയിലെ കഥാപാത്രത്തിന്റെ ജാനകി എന്ന പേര് വി ജാനകി എന്നാക്കി മാറ്റാൻ സെൻസർ ബോർഡ് നിർദേശിച്ചതിന് പിന്നാലെയാണ് പരിഹാസവുമായി രംഗത്തെത്തിയത്.
ജാനകി vs സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ ടൈറ്റിൽ മാറ്റുമെന്ന് നിർമാതാകൾ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. കോടതിയിൽ ജാനകി എന്ന് വിളിക്കുന്ന സിൻ മ്യുട്ട് ചെയ്യാൻ തയാറാണെന്ന് അണിയറ പ്രവർത്തകർ ഹൈക്കോടതിയെ അറിയിച്ചു. ജാനകി എന്ന ടൈറ്റിൽ പേര് മാറ്റാമെന്നും നിർമാതാക്കൾ കോടതിയിൽ അറിയിച്ചു. ഇതനുസരിച്ച് ജാനകി എന്ന ടൈറ്റിൽ മാറ്റി ‘ജാനകി വി’ എന്നാക്കുമെന്നും നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരത്തിൽ പരിഹാസവുമായി രംഗത്തെത്തിയത്.
അതേസമയം ജെഎസ്കെ വിവാദത്തിൽ ഇതിന് മുമ്പും സിബിഎഫ്സിയെ ട്രോളി മന്ത്രി രംഗത്തു വന്നിട്ടുണ്ട്. ജാനകിയെന്നത് സീതാദേവിയുടെ മറ്റൊരു പേരായതിനാലാണ് സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടത് എന്ന സിബിഎഫ്സിയുടെ വാദത്തിനെയാണ് അന്ന് മന്ത്രി ശിവൻകുട്ടി പരിഹസിച്ചത്. ‘എന്റെ പേര് ശിവൻകുട്ടി… സെൻസർ ബോർഡ് എങ്ങാനും ഈ വഴി..!!!’ എന്നായിരുന്നു മന്ത്രിയുടെ പോസ്റ്റ്.