'സര്‍ ഞങ്ങള്‍ ക്ഷീണിതരാണ്, തിയേറ്റര്‍ തുറക്കുന്നത് ആത്മഹത്യാശ്രമം'; വിജയ്ക്കും സിമ്പുവിനും തമിഴ്‌നാട് സര്‍ക്കാരിനും ഡോക്ടറുടെ കത്ത്

വിജയ് ചിത്രം “മാസ്റ്റര്‍” റിലീസിന് മുന്നോടിയായി തിയേറ്ററില്‍ നൂറ് ശതമാനം ആളുകളെ കയറ്റാം എന്ന ഉത്തരവാണ് കഴിഞ്ഞ ദിവസം തമിഴ്‌നാട് സര്‍ക്കാര്‍ പുറത്തുവിട്ടത്. ജനുവരി 13-ന് ആണ് മാസ്റ്റര്‍ റിലീസ് ചെയ്യുന്നത്. ജനുവരി 14-ന് സിമ്പുവിന്റെ പുതിയ ചിത്രം “ഈശ്വരനും” തിയേറ്ററില്‍ റിലീസിനെത്തുന്നുണ്ട്. ഈയവസരത്തില്‍ വിജയ്ക്കും സിമ്പവിനും തമിഴ്‌നാട് സര്‍ക്കാരിനും ഒരു ഡോക്ടര്‍ എഴുതിയ കത്താണ് ചര്‍ച്ചയാകുന്നത്.

പോണ്ടിച്ചേരി സ്വദേശിയായ അരവിന്ദ് ശ്രീനിവാസ് എന്ന ഡോക്ടറാണ് കത്ത് എഴുതിയിരിക്കുന്നത്. താനും തന്നെ പോലുള്ള നിരവധി ഡോക്ടര്‍മാരും ക്ഷീണിതരാണെന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കത്തില്‍ ഡോക്ടര്‍ പറയുന്നു. മഹാമാരി അവസാനിച്ചിട്ടില്ല, ആളുകള്‍ രോഗം വന്ന് മരിക്കുന്നു. നൂറു ശതമാനം ആളുകളെ ഉള്‍ക്കൊള്ളിച്ച് തിയേറ്റര്‍ തുറക്കുന്നത് ആത്മഹത്യാശ്രമമാണെന്ന് കത്തില്‍ പറയുന്നു.

കത്തിന്റെ പൂര്‍ണരൂപം:

പ്രിയപ്പെട്ട വിജയ് സര്‍, സിലമ്പരസന്‍ സര്‍, ബഹുമാനപ്പെട്ട തമിഴ്‌നാട് സര്‍ക്കാര്‍. ഞാന്‍ ക്ഷീണിതനാണ്. ഞങ്ങള്‍ എല്ലാവരും ക്ഷീണിതരാണ്. എന്നെ പോലുള്ള ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകര്‍ ക്ഷീണിതരാണ്. പൊലീസ് ഉദ്യോഗസ്ഥര്‍ ക്ഷീണിതരാണ്. ശുചീകരണ തൊഴിലാളികളും ക്ഷീണിതരാണ്. മഹാമാരിക്കിടയില്‍ സംഭവിക്കുന്ന നാശനഷ്ടം തടയാന്‍ ഞങ്ങള്‍ ഒരുപാട് പരിശ്രമിച്ചു. ഞങ്ങളുടെ ജോലിയെ മഹത്വവത്കരിക്കുകയല്ല, കാരണം കാഴ്ചക്കാരന്റെ കണ്ണില്‍ ഇതിന് വലിയ വിലയൊന്നും ഇല്ലെന്ന് അറിയാം.

ഞങ്ങളുടെ മുന്നില്‍ ക്യാമറകളില്ല. ഞങ്ങള്‍ സ്റ്റണ്ട് സീക്വന്‍സുകള്‍ ചെയ്യാറില്ല. ഞങ്ങള്‍ ഹീറോകളല്ല. എന്നാല്‍ ശ്വസിക്കാന്‍ കുറച്ച് സമയം ഞങ്ങള്‍ അര്‍ഹിക്കുന്നു. ആരുടെയെങ്കിലും സ്വാര്‍ത്ഥതയ്ക്കും അത്യാഗ്രഹത്തിനും ഇരയാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. മഹാമാരി അവസാനിച്ചിട്ടില്ല, ഇന്ന് വരെ ആളുകള്‍ രോഗബാധിതരായി മരിക്കുന്നു. നൂറു ശതമാനം ആളുകളെ ഉള്‍ക്കൊള്ളിച്ച് തിയേറ്റര്‍ തുറക്കുന്നത് ആത്മഹത്യാശ്രമമാണ്.

പകരം നരഹത്യ, കാരണം നയനിര്‍മ്മാതാക്കളോ നായകന്മാരോ ആരും തന്നെ കാണികള്‍ക്കിടയില്‍ സിനിമ കാണാന്‍ പോകുന്നില്ല. പണത്തിനായി ജീവിതം വ്യാപാരം ചെയ്യുക മാത്രമാണിത്. നമുക്ക് പതുക്കെ പതുക്കെ ശ്രമിച്ച് നമ്മുടെ ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സമാധാനപരമായി ഈ മഹാമാരിയെ മറികടന്ന് പതുക്കെ കത്തുന്ന തീജ്വാലയെ പുനരുജ്ജീവിപ്പിക്കാതിരിക്കാനും കഴിയുമോ?

ഈ കുറിപ്പ് ശാസ്ത്രീയമാക്കാനും ഞങ്ങള്‍ ഇപ്പോഴും അപകടത്തിലായിരിക്കുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കാനും ഞാന്‍ ആഗ്രഹിച്ചു. “”ഞാന്‍ എന്താണ് ഉദ്ദേശിക്കുന്നത്?”” എന്ന് ഞാന്‍ സ്വയം ചോദിച്ചപ്പോഴാണ്. നിങ്ങളുടെ സ്വന്തം തളര്‍ച്ച. ഒരു പാവം, ക്ഷീണിതനായ റെസിഡന്റ് ഡോക്ടര്‍

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ