ആമിർ ഖാന്റെ മകൻ ജുനൈദ് ഖാന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘ലവ്‌യാപാ’. ‘ലവ് ടുഡേ’ എന്ന തമിഴ് ചിത്രത്തിന്റെ റീമേക്ക് ആണ് ഈ ചിത്രം. താൻ ആമിറിന്റെ മകനാണെന്ന് അധികം ആളുകൾക്ക് അറിയില്ല എന്ന് പറയുകയാണ് നടൻ. പിതാവുമായി തന്നെയാരും താരതമ്യം ചെയ്യില്ലെന്നും സിനിമയിൽ സജീവമാകുമ്പോൾ പിതാവിന്റെ താരപദവിയിൽ തനിക്ക് യാതൊരു ഭയമില്ലെന്നും ജുനൈദ് ഖാൻ പറഞ്ഞു.
‘ഞങ്ങൾ രണ്ടുപേരും വളരെ വ്യത്യസ്തരാണ്. കാണാൻ ഒരുപോലെ അല്ല. അച്ഛൻ ഇപ്പോഴും വളരെ ചെറുപ്പമാണ്. അദ്ദേഹത്തിന് ഇത്രയും മുതിർന്ന മകനുണ്ടെന്ന് ആരും വിശ്വസിക്കില്ല’ എന്നാണ് ജുനൈദ് ഖാൻ പറഞ്ഞത്.
മകന്റെ സിനിമ പ്രമോഷനിൽ സജീവമായിരുന്നു ആമിർ ഖാൻ.’ലവ്‌യാപാ’യുടെ പ്രീ റിലീസ് ചടങ്ങിന് ഷാറൂഖ് ഖാനും സൽമാൻ ഖാനും എത്തിയിരുന്നു. അദ്വൈത് ചന്ദൻ ആണ് ലവ്‌യാപാ സംവിധാനം ചെയ്തിരിക്കുന്നത്. ജുനൈദ്, ഖുഷി എന്നിവർക്കൊപ്പം അശുതോഷ് റാണ, തൻവിക പാർലിക്കർ, കിക്കു ശാർദ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.