'മമ്മൂട്ടിയുടെ ആ സിനിമ കാണാൻ കാത്തിരിക്കുന്നു'; അദ്ദേഹത്തിന്റെ മികച്ച പ്രകടനം എന്നെ ആകര്‍ഷിച്ചിരുന്നു: അരവിന്ദ് സ്വാമി

കാർത്തിയും അരവിന്ദ് സ്വാമിയും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് മെയ്യഴകൻ. കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. അടുത്തിടെ ചിത്രത്തിന്റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തിൽ അടുത്തിടെ മലയാള സിനിമകളോടുള്ള ആരാധന തമിഴ് സിനിമ താരം അരവിന്ദ് സ്വാമി പങ്കിട്ടിരുന്നു.

സിനിമകൾ ചെയ്യുന്നതിൽ മമ്മൂട്ടിയുടെ തിരഞ്ഞെടുപ്പുകളെ കുറിച്ച് അരവിന്ദ് സ്വാമി അഭിമുഖത്തില്‍ വാചാലനായതും പ്രശംസിച്ചതും ഏറെ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടിയുള്ള ദളപതിയില്‍ ഒരു നിര്‍ണായക കഥാപാത്രമായി അരവിന്ദ് സ്വാമിയുമുണ്ടായിരുന്നു. അടുത്തിടെ മമ്മൂട്ടി ചിത്രങ്ങള്‍ അത്ഭുതപ്പെടുത്തിയെന്നാണ് അഭിമുഖത്തിൽ അരവിന്ദ് സ്വാമി പറയുന്നത്. മമ്മൂട്ടിയുടെ ഒരു സിനിമ കാണാൻ കാത്തിരിക്കുന്നതായും താരം പറയുന്നു.

രാഹുല്‍ സദാശിവൻ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത് ഹിറ്റായി മാറിയ ഭ്രമയുഗത്തെ കുറിച്ച് കേട്ടിട്ടുണ്ട്. അത് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നാണ് താരം പറയുന്നത്. താരത്തിന്റെ പ്രതികരണങ്ങൾ എല്ലാം തന്നെ ഇതിനോടകം തന്നെ മലയാളത്തിൽ ശ്രദ്ധ നേടിയിട്ടുമുണ്ട്.

അതേസമയം നൻപകല്‍ നേരത്തെ മയക്കം എന്ന സിനിമയിലെ പ്രകടനം തന്നെ ആകര്‍ഷിച്ചിരുന്നുവെന്നും അരവിന്ദ് സ്വാമി പറയുന്നു. കേരള സംസ്ഥാന അവാര്‍ഡില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് ‘നൻപകല്‍ നേരത്ത് മയക്ക’മാണ്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള അവാര്‍ഡ് മമ്മൂട്ടിക്ക് ലഭിച്ചു. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്‍തത്. നവീനമായ ഒരു ദൃശ്യഭാഷ ആയിരുന്നു ചിത്രത്തിന് ഉപയോഗിച്ചതെന്ന് ജൂറി സാക്ഷ്യപ്പെടുത്തിയതും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Latest Stories

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ; തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലേർട്ട്; 9 ജില്ലകളിൽ യെല്ലോ അലേർട്ടും

ശബരിമല സ്വര്‍ണപ്പാളി കൈമാറ്റ കേസ്; പി എസ് പ്രശാന്തിനും അജികുമാറിനും എസ്‌ഐടി നോട്ടീസ്, അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

യുദ്ധം അവസാനത്തിലേക്ക്; കരാറിലേക്ക് അടുക്കുന്നുവെന്ന സൂചന നല്‍കി യുഎസും ഇറാനും

വിവാഹിതനെന്ന് മറച്ചുവെച്ച് ബന്ധം: യുവാവിനെ തേടി കേരളത്തിലെത്തിയ ശ്രീലങ്കൻ വനിത ജീവനൊടുക്കാന്‍ ശ്രമിച്ചു

വി ഡി സതീശനെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണി; ഒരാൾ അറസ്റ്റിൽ

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ രണ്ടാം പ്രതി മുരാരി ബാബു അന്തരിച്ചു

'കോഹ്‌ലിയും രോഹിതും മാത്രമല്ല കെ എൽ രാഹുലും ടീമിൽ വേണം'; ഇന്ത്യൻ ടീമിന് തന്ത്രം ഉപദേശിച്ച് ഇർഫാൻ പത്താൻ

തോൽവികളെ പുഞ്ചിരികൊണ്ട് സ്വീകരിച്ച ഇതിഹാസം; കെയ്ന്‍ വില്യംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജര്‍ രവിക്കെതിരെ അന്വേഷണം വേണമെന്ന് പിണറായി വിജയന്‍; ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി

പകര്‍ച്ചവ്യാധികളുടെ വലയത്തില്‍ കേരളം