കൗമാരക്കാലം മുതല്‍ കണ്ട സ്വപ്നം..; തുള്ളിച്ചാടി സുചിത്ര മോഹന്‍ലാല്‍, വീഡിയോയുമായി മകള്‍

കൗമാരക്കാലം മുതലുള്ള അമ്മയുടെ സ്വപ്‌നം പൂര്‍ത്തിയാക്കി മകള്‍ വിസ്മയ മോഹന്‍ലാല്‍. ഇഷ്ട ഗായകന്റെ സംഗീത പരിപാടി കാണാനെത്തി ആവേശം കൊണ്ട് തുള്ളിച്ചാടുന്ന സുചിത്ര മോഹന്‍ലാലിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവുമായ സര്‍ റോഡ്രിക് ഡേവിഡ് സ്റ്റിവാര്‍ട്ടിന്റെ പാട്ടുകേള്‍ക്കാനാണ് സുചിത്ര എത്തിയത്. വിസ്മയ തന്നെയാണ് സുചിത്രയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ”എന്റെ അമ്മയുടെയും ആന്റിയുടെയും സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു.”

”സ്റ്റിവാര്‍ട്ടിന് ഹൃദയം നിറഞ്ഞ നന്ദി. എന്റെ അമ്മയെ അറിയുന്നവര്‍ക്ക് മനസ്സിലാകും ഈ നിമിഷം അമ്മയ്ക്ക് എത്രമാത്രം പ്രിയപ്പെട്ടതും വിശിഷ്ടവുമാണെന്ന്” എന്നാണ് വിഡിയോ പങ്കുവച്ച് വിസ്മയ കുറിച്ചിരിക്കുന്നത്. സുചിത്രയുടെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനകം തന്നെ വൈറലായിരുന്നു.

സുചിത്രയെ ആദ്യമായാണ് ഇത്രയും ആവേശഭരിതയായി കാണുന്നത് എന്ന കമന്റുകളും എത്തുന്നുണ്ട്. അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുത്ത വിസ്മയയെ പ്രശംസിച്ചും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. അതേസമയം, വിസ്മയയുടെ സിനിമാ അരങ്ങേറ്റം എന്നും ചര്‍ച്ചകളില്‍ നിറയാറുണ്ട്.

എന്നാല്‍ സഹോദരന്‍ പ്രണവിനെ പോലെ താന്‍ സിനിമയിലേക്ക് ഇല്ല എന്നാണ് വിസ്മയയുടെ തീരുമാനം. ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്ന ബുക്ക് വിസ്മയ പുറത്തിറക്കിയിരുന്നു. ആമസോണിന്റെ ‘ബെസ്റ്റ് സെല്ലര്‍’ വിഭാഗത്തില്‍ ഈ പുസ്തകം ഇടം പിടിച്ചിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ