എം.ജി.ആറിനെ പച്ചകുത്തി വിശാല്‍; രാഷ്ട്രീയത്തില്‍ രണ്ടാം അങ്കം?

വീണ്ടും രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങി നടന്‍ വിശാല്‍. എംജിആറിനെ നെഞ്ചില്‍ പച്ച കുത്തിയ വിശാലിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. തമിഴ്‌നാട് നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറി കൂടിയായ വിശാലിന്റെ ഇപ്പോഴത്തെ പച്ച കുത്തല്‍ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ടാണ് എന്ന റിപ്പോര്‍ട്ടുകളാണ് ഉയരുന്നത്.

എംജിആറിനെ ‘പുരച്ചി തലൈവര്‍’ എന്ന് വിളിക്കുന്നതു പോലെ വിശാലിനെ ‘പുരച്ചി ദളപതി’ എന്നാണ് തമിഴകം വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ വിശാലിന്റെ രാഷ്ട്രീയ പ്രവേശനവും നിലപാടും വലിയ രീതിയില്‍ ചര്‍ച്ചയാകുന്നുണ്ട്.

2018ല്‍ വലിയ വിജയം നേടിയ ‘ഇരുമ്പുതിരൈ’ എന്ന ചിത്രത്തിലും ട്വിറ്ററിലും കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ നിരന്തരം വിശാല്‍ വിമര്‍ശിച്ചിരുന്നു. ജയലളിതയുടെ മരണ ശേഷം ആര്‍കെ നഗര്‍ മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കി തമിഴ് രാഷ്ട്രീയത്തെയും ഞെട്ടിച്ചിരുന്നു.

പിന്നീട് ആന്ധ്രാപ്രദേശില്‍ വിശാല്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത് സംബന്ധിച്ച് വാര്‍ത്ത വന്നെങ്കിലും താരം നിഷേധിച്ചിരുന്നു. സിനിമകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് തന്റെ ലക്ഷ്യമെന്നും രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട വാര്‍ത്ത ആരാണ് പുറത്തുവിട്ടത് എന്ന് അറിയില്ലെന്നും വിശാല്‍ പറഞ്ഞിരുന്നു.

കൂടാതെ രാഷ്ട്രീയത്തിലേക്ക് വരാനോ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ ഉദ്ദേശിക്കുന്നില്ലെന്നും വിശാല്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, ‘ലാത്തി’ ആയിരുന്നു താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ‘മാര്‍ക്ക് ആന്റണി’, ‘തുപ്പരിവാലന്‍ 2’ എന്നീ സിനിമകളാണ് നടന്റെതായി ഒരുങ്ങുന്നത്.

Latest Stories

രാജ്യത്തെ സേവിക്കാന്‍ മോദിയുടെയും അമിത് ഷായുടെയും പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നു; ജനങ്ങള്‍ അനുഗ്രഹിക്കണം; ബിജെപിയില്‍ ചേര്‍ന്ന് നടി രൂപാലി ഗാംഗുലി

'ഞാനെന്താ പൂച്ചയോ? പലതവണ അബോര്‍ഷന്‍ ചെയ്തു..'; ഭാവനയല്ലാതെ മറ്റാര്‍ക്കെങ്കിലും ധൈര്യമുണ്ടോ ഇത് പറയാന്‍? ചര്‍ച്ചയാകുന്നു

വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കാൻ പ്രശസ്ത കൊമേഡിയൻ ശ്യാം രംഗീല

ടി20 ലോകകപ്പ് 2024: ഇന്ത്യ സെമി പോലും കാണില്ല; പ്രവചിച്ച് വോണ്‍

പണി കിട്ടാൻ പോകുവാടാ മക്കളെ നിങ്ങൾക്ക്, പ്രമുഖ ടീമിന് അപായ സൂചന നൽകി ഇർഫാൻ പത്താൻ; പറയുന്നത് ഇങ്ങനെ

ചെങ്കൊടി പിടിക്കുന്ന വനിതകള്‍ എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍ കഴിയുന്ന ചെണ്ടകളല്ല; ആര്യയെ ആക്രമിക്കുന്നത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; പിന്തുണച്ച് എഎ റഹിം

ഐപിഎല്‍ 2024: സിഎസ്‌കെയുടെ കാര്യം അധോഗതി, സൂപ്പര്‍ താരങ്ങള്‍ ഇന്ത്യ വിട്ടു

ഇതിഹാസം എന്നതൊക്കെ ശരി, പക്ഷെ ഇങ്ങനെ ഉള്ള പരിപാടികൾ കാണിച്ചാൽ ഉള്ള വില പോകും; ധോണിക്കെതിരെ വമ്പൻ വിമർശനം

4,03,568 വീടുകള്‍, അതില്‍ അധികം ജീവിതങ്ങള്‍; 1,00,042 വീടുകളുടെ നിര്‍മ്മാണം അതിവേഗം നടക്കുന്നു; ലൈഫ് അതിവേഗം മുന്നോട്ട്; സര്‍ക്കാരിന് അഭിമാനിക്കാം

എറണാകുളം മാര്‍ക്കറ്റില്‍ അച്ഛന്‍ ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്, ആത്മാര്‍ഥതയുള്ള തൊഴിലാളി: വിഷ്ണു ഉണ്ണികൃഷ്ണന്‍