കുഴഞ്ഞുവീണത് ഭക്ഷണം കഴിക്കാത്തതിനാല്‍! വിശാലിന് സംഭവിച്ചതെന്ത്? ആരോഗ്യനിലയില്‍ പുരോഗതി

പൊതുവേദിയില്‍ കുഴഞ്ഞു വീണ നടന്‍ വിശാലിന്റെ ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോര്‍ട്ടുകള്‍. ഭക്ഷണമൊന്നും കഴിക്കാത്തതാണ് നടന് തലചുറ്റല്‍ വന്ന് ബോധരഹിതനാകാന്‍ കാരണമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വില്ലുപുരത്ത് സംഘടിപ്പിച്ച സൗന്ദര്യമത്സരത്തിന് ആശംസകള്‍ അറിയിച്ച് തിരിച്ചു പോകവെയാണ് ഇന്നലെ വിശാല്‍ ബോധരഹിതനായി കുഴഞ്ഞുവീണത്.

കൂവാഗം കൂത്താണ്ടവര്‍ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി സൗന്ദര്യ മത്സരം ഒരുക്കാറുണ്ട്. മത്സരം കാണാനും വിലയിരുത്താനും വിശിഷ്ടാതിഥിയായാണ് വിശാല്‍ എത്തിയത്. ആരോഗ്യവുമായി ബന്ധപ്പെട്ട് വിശാലിന് മറ്റ് പ്രശ്‌നങ്ങളില്ലെന്നും ഭക്ഷണം കൃത്യമായ സമയത്ത് കഴിക്കണമെന്ന് മെഡിക്കല്‍ ടീം നിര്‍ദേശിച്ചിട്ടുണ്ടെന്നും നടന്റെ ടീം വ്യക്തമാക്കി.

അതേസമയം, നേരത്തെയും പൊതുവേദിയില്‍ നടന്‍ മോശം ആരോഗ്യാവസ്ഥയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ‘മദ ഗദ രാജ’യുടെ റിലീസുമായി ബന്ധപ്പെട്ട് നടന്ന ഓഡിയോ ലോഞ്ച് ചടങ്ങില്‍ കടുത്ത പനിയും വിറയലോടെയുമാണ് വിശാല്‍ എത്തിയത്. താരത്തിന്റെ ആരോഗ്യാവസ്ഥ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

തുപ്പരിവാലന്‍ 2 എന്ന ചിത്രമാണ് വിശാലിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിന്റെ സംവിധാനവും വിശാല്‍ തന്നെയാണ്. 2017ല്‍ പുറത്തിറങ്ങിയ തുപ്പരിവാലന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ആദ്യ ചിത്രം മിഷ്‌കിന്‍ ആയിരുന്നു സംവിധാനം ചെയ്തത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ