എക്സ്ട്രിം ഫാമിലി ആക്ഷന്‍ ത്രില്ലര്‍ 'വിരുന്ന്' വരുന്നു; ചിത്രീകരണം പുനരാരംഭിച്ചു

കണ്ണന്‍ താമരകുളത്തിന്റെ വിരുന്ന് സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചു. കേരളത്തില്‍ സിനിമ ഷൂട്ടിങ് പെര്‍മിഷന്‍ അനുവദിച്ച ദിവസം തന്നെ വിരുന്നിന്റെ ചിത്രീകരണം ആരംഭി ച്ചിരുന്നൂ. എന്നല്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷ നും ഫെഫ്കയുടെയും തീരുമാനത്തെ തുടര്‍ന്ന് സിനിമ ഷൂട്ടിംഗ് നിര്‍ത്തി വെക്കുകയായിരുന്നു. എന്നല്‍ ഈ രണ്ടു സംഘടനകളുടെയും കര്‍ശന നിര്‍ദ്ദേശം പാലിച്ചുകൊണ്ട് ഇന്നലെ രാത്രിയില്‍ ചിത്രീകരണം വീണ്ടും തുടങ്ങുകയാണ് എന്ന് കണ്ണന്‍ താമരകുളം പറഞ്ഞു.മലയാളം തമിഴ് സിനിമയായ വിരുന്നില്‍ ആക്ഷന്‍ കിംഗ് അര്‍ജുനാണ് നായകന്‍.ചലച്ചിത്ര തൊഴിലാളികള്‍ ഏറെ ആവേശത്തോടെയാണ്, ഈ അനുമതി ലഭിച്ച തിനെ കാണുന്നത്.

പട്ടാഭിരാമന്‍, മരട് 357, ഉടുമ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന ഒരു എക്‌സ്ട്രിം ഫാമിലി ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് “വിരുന്ന്”. ഏറെ ദുരൂഹതകള്‍ നിറഞ്ഞ കഥാപാത്രത്തെയാണ് അര്‍ജുന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നിക്കി ഗില്‍റാണി,മുകേഷ്,ഗിരീഷ് നെയ്യാര്‍,ബൈജു സന്തോഷ് , ആശ ശരത് ,അജു വര്‍ഗീസ്,ഹരീഷ് പേരടി,ധര്‍മജന്‍ ബോള്‍ഗാട്ടി,മന്‍രാജ് , സുധീര്‍, പോള്‍ താടിക്കാരന്‍,ജിബിന്‍ സാബ്, DD എല്‍ദോ തുടങ്ങി വമ്പന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു._

നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് നെയ്യാര്‍ ബാദുഷ എന്‍.എം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് ദിനേശ് പള്ള ത്ത് ആണ്. കണ്ണന്റെ മരട് 357, ഉടുമ്പ് എന്നീ സിനിമകള്‍ റിലീസിനായി കാത്തിരിക്കുകയാണ്. ഉടു മ്പിലെ പാട്ടുകളും ട്രെയിലറും ഒക്കെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. റിലീസിന് മുന്‍പ് തന്നെ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനുള്ള തിരക്കിലാണ് ഉടുമ്പ്. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഹിന്ദിയിലും ഉടുമ്പ് ചിത്രീകരിക്കും.

കണ്ണന്‍ തന്നെയാണ് സംവിധാനം. രവി ചന്ദ്രനാണ് ചിത്രത്തിന്റെ ക്യാമറാമാന്‍. രതീഷ് വേഗ, സാനന്ദ് ജോര്‍ജ് ഗ്രേസ് എന്നിവര്‍ സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വി. ടി ശ്രീജിത്ത് .

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ