'അവര്‍ നമ്മുടെ പെണ്ണുങ്ങളെ വരെ സ്വന്തമാക്കിയത്രെ, സ്വന്തമാക്കാനുള്ള പ്രോപ്പര്‍ട്ടിയാണോ പെണ്ണ്?'; ഇതര സംസ്ഥാന തൊഴിലാളികളെ പരിഹസിച്ച അമൃത ടിവിയുടെ പ്രോഗ്രാം, വിമര്‍ശിച്ച് കുറിപ്പ്

അമൃത ടിവിയിലെ പരിപാടിക്കിടയില്‍ ഇതര സംസ്ഥന തൊഴിലാളികളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പാട്ട് പാടിയ സംഭവത്തെ വിമര്‍ശിച്ചു കൊണ്ട് പോസ്റ്റ്. ആര്‍ജെ സലീമിന്റെ പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. റേസിസം, തൊഴിലാളി വിരുദ്ധത, വര്‍ഗീയത തുടങ്ങിയ കാര്യങ്ങളുടെ കലവറയാണ് ആ ഗാനമെന്ന് പോസ്റ്റില്‍ പറയുന്നു. ഇത്തരം ഒരു പരിപാടി അവതരിപ്പിക്കുന്നത്തിലൂടെ വരുംതലമുറയിലേക്ക് വിഷം കുത്തി നിറയ്ക്കുന്നതിന് തുല്യമാണെന്നും സലിം പറയുന്നു.

ആര്‍ജെ സലീമിന്റെ കുറിപ്പ്:

മുടിവെട്ടാന്‍ വന്നവന്‍ മുടിചൂടാമന്നനായി എന്ന്. കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളെപ്പറ്റി അമൃത ടിവിയിലെ ഒരു പരിപാടിയില്‍ ഒരു കുട്ടി പാടിയ പാട്ടിലെ വരികളാണ്. എത്രത്തോളം വെറുപ്പാണ് ആ കുട്ടി ആസ്വദിച്ചു പാടി വെയ്ക്കുന്നത്! അത് കണ്ടു ചിരിച്ചു മറിയുന്ന വാഴ ജഡ്ജുകളും. ഇവറ്റകളൊക്കെ ഏത് ലോകത്താണ്! റേസിസം, തൊഴിലാളി വിരുദ്ധത, വര്‍ഗീയത, അങ്ങനെ ആ പാട്ടിലില്ലാത്ത തരവഴിത്തരമില്ല. ഇതര സംസ്ഥാന തൊഴിലാളികള്‍ വന്നു നമ്മുടെ തൊഴിലെല്ലാം കൈയടക്കി, നമ്മുടെ ഭാഷ മാറി അവരുടേതായി, നമ്മുടെ റോഡുകളിലും അവരെയുള്ളു എന്നും.

എന്തിനധികം പറയുന്നു നമ്മുടെ പെണ്ണുങ്ങളെവരെ അവര്‍ സ്വന്തമാക്കിയത്രെ. അതായത് സ്വന്തമാക്കാനുള്ള എന്തോ പ്രോപ്പര്‍ട്ടിയാണ് പെണ്ണ് എന്ന്, അത് പാടുന്നതും ഒരു പെണ്‍കുട്ടി തന്നെ, അത് കേട്ട് ചിരിക്കുന്നതും രണ്ടു സ്ത്രീകള്‍. ലോകം മുഴുവന്‍ തെണ്ടി നടന്നു ഡൊണേഷനും കെട്ടിപ്പിടി പ്രസാദവും നല്‍കുന്ന ഒരു കച്ചവടക്കാരിയുടെ ചാനലില്‍ ഇരുന്നാണ് ഈ കൊണവതിയാരം.

അതും ആരോടാണ്? മലയാളിയോട്! ഏത്, ലോകത്തിലെ എല്ലാ ദേശങ്ങളിലേക്കും തൊഴിലിനേയും ജീവിതത്തിനായും ഇന്നും കടല് കടക്കുന്ന ഒരു ജനതയോടാണ് സ്വന്തം നാട്ടില്‍ “”അന്യനാട്ടുകാര്‍”” വരുന്നേ എന്ന് പറഞ്ഞുള്ള കരച്ചില്‍. ഈ പാട്ടിന്റെ പത്തിലൊന്നു വെറുപ്പ് ഗള്‍ഫ് നാട്ടിലെ അറബികള്‍ മലയാളികളോട് കാണിച്ചാല്‍ അടപടലം തേഞ്ഞൊട്ടി ഞാനുള്‍പ്പെടെയുള്ള ലക്ഷക്കണക്കിനുപേര്‍ക്ക് നാട്ടില്‍ വന്നിരിക്കാം. ആ കൊച്ചു പാടുന്ന പോലെ, അപ്പോഴാണ് ജീവിതം ശരിക്കും കോഞ്ഞാട്ടയാവുന്നത്.

കേരളത്തില്‍ ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട അവസ്ഥയാണ് എന്ന് പറയുമ്പോഴും അവരുടെ തൊഴില്‍ സാഹചര്യങ്ങള്‍ ഇന്നും അത്രയ്ക്ക് ഭേദമൊന്നുമല്ല. പലരും ഇവരെ ജോലിക്ക് വെയ്ക്കുന്നത് തന്നെ കൂലി കുറച്ചു കൊടുക്കാനാണ്. ഏതാണ്ട് മിക്കവരും അവരെ അടിമകളെ പോലെയാണ് ട്രീറ്റ് ചെയ്യുന്നത്. അവരും മനുഷ്യരാണ് എന്ന പരിഗണന മലയാളി പൊതുസമൂഹം തന്നെ കൊടുക്കാറില്ല. ഒരൊറ്റ ആരോപണം മതി നമുക്കവരെ തെരുവില്‍ തച്ചു കൊല്ലാന്‍.

അത്രയ്ക്കും ഇന്‍ഹ്യൂമന്‍ ജീവിതം ജീവിച്ചുകൊണ്ട് നമ്മളൊക്കെ ചെയ്യാന്‍ മടിക്കുന്ന എല്ലാ ജോലികളും ചെയ്തു നമുക്കിടയില്‍ ജീവിക്കുന്നവരെ കുറിച്ചാണ് തിന്നിട്ട് എല്ലിന്റിടയില്‍ കേറുമ്പോഴുള്ള ഈ കുത്തിക്കഴപ്പ് പറയുന്നത്. അത് എയര്‍ ചെയ്യാനൊരു സംഘി ചാനലും. ആ കുട്ടിയെപ്പോലെ ആയിരക്കണക്കിന് കുട്ടികളില്‍ ഇതിനകം ഈ വിഷം കുത്തിവെയ്ക്കപ്പെട്ടിട്ടുണ്ടാവുമല്ലോ എന്നോര്‍ക്കുമ്പോഴാണ് !

Latest Stories

സെക്രട്ടേറിയറ്റ് ഉപരോധ സമരം ഫലം കണ്ടിരുന്നു; സോളാര്‍ സമര വിവാദത്തില്‍ പ്രതികരിച്ച് എംവി ഗോവിന്ദന്‍

ടൂറിസ്റ്റുകളെ ഓഫ് റോഡ് യാത്ര കൊണ്ടുപോവുന്ന ജീപ്പ് ഡ്രൈവർ; മാസ് മാത്രമല്ല ഈ ടർബോ ജോസ്; മിഥുൻ മാനുവൽ തോമസ് പറയുന്നു

ബോചെ ടി ലോട്ടറിയല്ല; അമിതവില ഈടാക്കുന്നില്ല; ബംബര്‍ ലോട്ടറി നടത്താന്‍ ഉദ്ദേശിക്കുന്നില്ല; സര്‍ക്കാര്‍ വാദം പൊള്ളയെന്ന് ബോബി ചെമ്മണൂര്‍

IPL 2024: ഈ മൂന്ന് താരങ്ങളെ നിലനിർത്താൻ ഒരുങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്, സൂപ്പർതാരങ്ങൾ ടീമിന് പുറത്തേക്ക്

പിഎയുടെ അറസ്റ്റ്: ബിജെപി ആസ്ഥാനത്തേക്ക് എഎപി നടത്തിയ മാർച്ച് തടഞ്ഞ് പൊലീസ്, മോദിയെയും ബിജെപിയെയും വെല്ലുവിളിച്ച് കെജ്‌രിവാൾ, ഡല്‍ഹിയില്‍ നിരോധനാജ്ഞ

IPL 2024: ആര്‍സിബിയും...; ഐപിഎല്‍ ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഹര്‍ഭജന്‍ സിംഗ്

പാ രഞ്ജിത്ത് നിർമ്മിക്കുന്ന ഡോ. ബിജുവിന്റെ സിനിമ; 'പപ്പാ ബുക്ക' ഒരുങ്ങുന്നത് അന്താരാഷ്ട്ര തലത്തിൽ

അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്; പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം ഉണ്ടാക്കുന്നു; മാധ്യമങ്ങള്‍ക്ക് താക്കീതുമായി വനിതാ കമ്മിഷന്‍

മത്സരശേഷം ആരാധകർക്കും എതിരാളികൾക്കും ഒരേ പോലെ ഷോക്ക് നൽകുന്ന പ്രവൃത്തി ചെയ്ത് ധോണി, കരിയറിൽ ഇതുവരെ കാണാത്ത സംഭവങ്ങൾ; വീഡിയോ കാണാം

IPL 2024: കിരീടമില്ലാത്ത രാജാവിന് ശാപമോക്ഷത്തിന്റെ വാതായങ്ങളിലേക്കുള്ള വഴിവിളക്കാകാന്‍ ആ ഊര്‍ജ്ജം