ടൊവിനോയെ പരാതിയില്‍ വലിച്ചിഴച്ചിട്ടില്ല, നടി പരാതി നല്‍കിയെന്ന വാദം വ്യാജം.. ഫെഫ്ക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും: വിപിന്‍ കുമാര്‍

മാനേജറെ മര്‍ദ്ദിച്ചെന്ന കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ഉണ്ണി മുകുന്ദന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തോട് പ്രതികരിച്ച് വിപിന്‍ കുമാര്‍. ഉണ്ണി മുകുന്ദന്‍ പറഞ്ഞ പല കാര്യങ്ങളും വസ്തുതാ വിരുദ്ധമാണ് എന്നാണ് വിപിന്‍ കുമാറിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്.

എന്റെ പരാതിയില്‍ ടൊവിനോയെ വലിച്ചിഴച്ചിട്ടില്ല. അദ്ദേഹവും ഉണ്ണിയും തമ്മിലുള്ള എന്തെങ്കിലും പ്രശ്നം സൂചിപ്പിച്ചിട്ടുമില്ല. നരിവേട്ട സിനിമയുടെ പോസ്റ്റിനെ കുറിച്ച് മാത്രമേ പരാമര്‍ശിച്ചിട്ടുള്ളൂ. ഞാന്‍ 6 വര്‍ഷത്തോളം ഉണ്ണിയുടെ മാനേജരായിരുന്നു. വിവിധ പൊതുപരിപാടികളില്‍ അദ്ദേഹം എന്നെ അങ്ങനെ പരിചയപ്പെടുത്തിയിട്ടുണ്ട്.

ഔപചാരിക കരാറൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, ലൈവിലെ അദ്ദേഹത്തിന്റെ പ്രസ്താവന അതിന് ഉദാഹരണമാണ്. അമ്മയിലോ ഫെഫ്കയിലോ എനിക്കെതിരെ നടി പരാതി നല്‍കിയിട്ടുണ്ടെന്ന വാദം പൂര്‍ണ്ണമായും തെറ്റാണ്. ഇതുവരെ അത്തരമൊരു പരാതിയെ കുറിച്ച് എനിക്ക് വിവരം ലഭിച്ചിട്ടില്ല, ഇപ്പോള്‍ അത്തരമൊരു കേസ് കെട്ടിച്ചമയ്ക്കാനുള്ള ശ്രമമാണിത്.

ഉണ്ണി മുകുന്ദനെ അപകീര്‍ത്തിപ്പെടുത്തിയതിന് ഞാന്‍ ക്ഷമാപണം നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. സംവിധായകനായ ഞങ്ങളുടെ ഒരു പൊതു സുഹൃത്ത് ഇതിനകം തന്നെ ഇത് പരസ്യമായി നിഷേധിച്ചിട്ടുണ്ട്. ജാമ്യമില്ലാ കുറ്റം ഞാന്‍ ആരോപിച്ചിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.

അല്ലാതെ പ്രചരിക്കുന്ന അഞ്ച് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഹ്രസ്വ വീഡിയോ ക്ലിപ്പ് മാത്രമല്ല. ഇത് മാത്രമാണ് ദൃശ്യങ്ങളെന്ന ഉണ്ണിയുടെ വാദം തെറ്റാണ്. അദ്ദേഹത്തിന്റെ അറസ്റ്റും തുടര്‍ന്നുള്ള സ്റ്റേഷന്‍ ജാമ്യവും യാദൃശ്ചികമല്ല, മറിച്ച് സ്ഥിരീകരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ്. കേസ് റദ്ദാക്കിയെന്ന അവകാശവാദങ്ങള്‍ സത്യമല്ല. ജൂണ്‍ 2ന് ഫെഫ്ക കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും എന്നാണ് വിപിന്‍ കുമാര്‍ പറയുന്നത്.

Latest Stories

'മോനെ സഞ്ജു, നീ വിചാരിക്കുന്ന പോലെ കാര്യങ്ങൾ പോകണം എന്നില്ല, ആ ഒരു കാര്യത്തിൽ നീ നന്നായി ശ്രദ്ധ കൊടുക്കണം'; ഉപദേശവുമായി മുൻ താരം

'മികച്ച പ്രകടനം പുറത്തെടുക്കാൻ പറ്റുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു, പക്ഷെ ആ ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു'; തുറന്ന് പറഞ്ഞ് ഇഷാൻ കിഷൻ

ഇഷാൻ വെടിക്കെട്ട് പ്രകടനമൊക്കെ നടത്തി, പക്ഷെ എനിക്ക് അവനോട് മത്സരത്തിനിടയിൽ ദേഷ്യം വന്നു: സൂര്യകുമാർ യാദവ്

'സഞ്ജുവിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ടി-20യിൽ അവൻ ബെഞ്ചിൽ തന്നെ ഇരിക്കും'; കാരണം പറഞ്ഞ് ആകാശ് ചോപ്ര

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍