'സിനിമ കണ്ടു കഴിയുമ്പോള്‍ മനസില്‍ ഒരു വിങ്ങലായി ചിരുകണ്ടന്‍ ഉണ്ടാവും'; പോസ്റ്റര്‍ പങ്കുവച്ച് വിനയന്‍

വിനയന്‍ ഒരുക്കുന്ന ‘പത്തൊമ്പതാം നൂറ്റാണ്ട്’ ചിത്രത്തിലെ അഞ്ചാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. സെന്തില്‍ കൃഷ്ണ അവതരിപ്പിക്കുന്ന ചിരുകണ്ടന്‍ എന്ന കഥാപാത്രത്തെയാണ് വിനയന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പരിചയപ്പെടുത്തിയിരിക്കുന്നത്. സിജു വിത്സന്‍ നായകനാകുന്ന പത്തൊമ്പതാം നൂറ്റാണ്ടില്‍ കയാദു, ദീപ്തി സതി, സുരേഷ് കൃഷ്ണ, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ് തുടങ്ങി നിരവധി താരങ്ങളാണ് എത്തുന്നത്.

വിനയന്റെ കുറിപ്പ്:

‘പത്തൊമ്പതാം നൂറ്റാണ്ടി’ന്റെ അഞ്ചാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ ഇന്നു റിലീസ് ചെയ്യുകയാണ്. ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന എന്റെ ചിത്രത്തിലൂടെത്തന്നെ മലയാളസിനിമയില്‍ അരങ്ങേറ്റം കുറിച്ച സെന്തില്‍ രാജാമണി അവതരിപ്പിക്കുന്ന ചിരുകണ്ടന്‍ എന്ന കഥാപാത്രത്തെയാണ് ഇന്നു പരിചയപ്പെടുത്തുന്നത്. നിഷ്‌കളങ്കനും സ്‌നേഹസമ്പന്നനുമായ പിന്നോക്കജാതിയില്‍ പെട്ട ഒരു ചെറുപ്പക്കാരനാണ് ചിരുകണ്ടന്‍..

അയിത്തത്തിന്റെ പേരില്‍ വിവിധ വിഭാഗത്തില്‍ പെട്ട അവര്‍ണ ജാതിക്കാര്‍ ഇത്രയിത്ര അടി ദൂരത്തിലെ നില്‍ക്കാവു എന്ന ദുഷിച്ച നിയമങ്ങള്‍ നിലനിന്നിരുന്ന ആ കാലഘട്ടത്തിലാണ് സ്വാമി വിവേകാനന്ദന്‍ നമ്മുടെ നാടിനെ ഭ്രാന്താലയം എന്നു വിശേഷിപ്പിച്ചത്.. അധസ്ഥിതര്‍ അന്ന് അനുഭവിച്ച ദുരിതപൂര്‍ണ്ണമായ ജീവിതത്തെപറ്റിയും യാതനകളെപ്പറ്റിയും ഇന്നത്തെ തലമുറയ്ക്ക് എത്രമാത്രം അറിവുണ്ടെന്നറിയില്ല.

ശ്രീനാരായണഗുരുവും, ചട്ടമ്പിസ്വാമികളും, അയ്യങ്കാളിയും, സഹോദരന്‍ അയ്യപ്പനും പോലുള്ള എത്രയോ നവോത്ഥാന നായകരുടെ സമര മുന്നേറ്റങ്ങളുടെ ഫലമാണ് നമ്മള്‍ ഇന്നനുഭവിക്കുന്ന ജീവിതസ്വാതന്ത്ര്യം എന്നോര്‍ക്കേണ്ടതാണ്. അവര്‍ക്കൊക്കെ മുന്നേ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്ത് അധസ്ഥിതര്‍ക്കു വേണ്ടി പൊരുതിയ ധീരനും സാഹസികനുമായ പോരാളി ആയിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കര്‍..

സിജു വില്‍സണ്‍ അവതരിപ്പിക്കുന്ന വേലായുധപ്പണിക്കര്‍ നായകനായി വരുന്ന ഈ ചിത്രത്തിലെ വളരെ പ്രധാനപ്പെട്ട കഥാപാത്രമാണ് ‘ചിരുകണ്ടന്‍’. മനസ്സിനെ ആര്‍ദ്രമാക്കുന്ന അഭിനയശൈലിയിലൂടെ നടന്‍ സെന്തില്‍ ‘ചിരുകണ്ടനെ’ അതി മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ഈ സിനിമ കണ്ടു കഴിയുമ്പോള്‍ മനസ്സില്‍ ഒരു വിങ്ങലായി ചിരുകണ്ടന്‍ എന്ന കഥാപാത്രം പ്രേക്ഷകന്റെ ഓര്‍മ്മയിലുണ്ടാവും..

ചില ജോലികള്‍ ചെയ്തു കഴിയുമ്പോള്‍ ഇതായിരുന്നു നമ്മുടെ ജന്മദൗത്യം എന്നു തോന്നിയേക്കാം.. പത്തൊന്‍പതാം നൂറ്റാറ്റാണ്ടിന്റെ തൊണ്ണൂറു ശതമാനം ഷൂട്ടിംഗ് കഴിഞ്ഞ ഈ അവസരത്തില്‍ ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ ഞാന്‍ വളരെ സന്തോഷവാനാണ്.. അതിന് എന്റെ കൂടെ സര്‍വ്വ ഊര്‍ജ്ജവും പകര്‍ന്നു നിന്ന ഗോകുലം ഗോപാലേട്ടന് സ്‌നേഹാദരങ്ങള്‍..

ഈ മഹാമാരിയുടെ കാഠിന്യം ഒട്ടൊന്നു ശമിച്ചു കഴിഞ്ഞ് മനസ്സില്‍ ഉദ്ദേശിക്കുന്ന രീതിയില്‍ തന്നെ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ക്ലൈമാക്‌സും ചിത്രീകരിക്കാന്‍ സാധിച്ചാല്‍ അത് ചലച്ചിത്രകാരന്‍ എന്ന നിലയില്‍ എന്റെ വലിയ ജീവിത വിജയമായിരിക്കും എന്നു ഞാന്‍ കരുതുന്നു… നമ്മളെന്തൊക്കെ നന്മ പറഞ്ഞാലും ഈ ഭൂമിയില്‍ നിന്ന് ഒരിക്കലും തുടച്ചു മാറ്റാന്‍ കഴിയാത്ത ദുഷ്ട വികാരങ്ങളാണ് പകയും, അസൂയയും..

അത്തരം ചില വികാരങ്ങളുടെ വേലിയേറ്റം കൊണ്ടു മാത്രം എന്റെ ചില സിനിമാ സുഹൃത്തുക്കള്‍ എനിക്കു മുന്നില്‍ സൃഷ്ടിച്ച പ്രതിസന്ധികളെ എല്ലാം തരണം ചെയ്തുകൊണ്ട് ഇപ്പഴും ഇത്ര വലിയൊരു സിനിമചെയ്യാന്‍ കഴിയുന്നത് സത്യത്തിന്റെ മഹത്വവും ഈശ്വരാനുഗ്രഹവും കൊണ്ടു മാത്രമാണന്ന് ഞാന്‍ വിശ്വസിക്കുന്നു.. ആ വിശ്വാസം പൂര്‍ണ്ണമാക്കുന്നത് ഏതു പ്രതിസന്ധിയിലും നിര്‍ലോഭമായി സ്‌നേഹവും സപ്പോര്‍ട്ടും എനിക്കു തന്ന നിങ്ങള്‍ സുഹൃത്തുക്കളാണ്…

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ