'കരുത്തനായ ആക്ഷന്‍ ഹീറോയെ മലയാളത്തിന് സമ്മാനിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം'; വിനയൻ

കരുത്തനായ ഒരു ആക്ഷന്‍ ഹീറോയെ മലയാള സിനിമയ്ക്ക് സമ്മാനിക്കാന്‍ കഴിഞ്ഞതില്‍ താൻ സന്തോഷവാനാണെന്ന് സംവിധായകൻ വിനയന്‍. സിജു വിൽസനെ പ്രധാന കഥാപാത്രമാക്കി വിനയൻ ഒരുക്കിയ പത്തൊമ്പതാം നൂറ്റാണ്ടിന് തീയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ വിജയത്തിൽ പ്രേക്ഷകർക്ക് നന്ദിയറിച്ചും, സിജുവിനെ പ്രശംസിച്ച് കൊണ്ടും വിനയൻ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

സിജു തനിക്ക് നല്‍കുന്ന സ്‌നേഹ ചുംബനം താന്‍ സ്‌നേഹിക്കുന്ന മലയാളി പ്രേക്ഷകര്‍ നല്‍കുന്ന സ്‌നേഹ സമ്മാനമായി കാണുന്നുവെന്ന് ഇരുവരും ഒന്നിച്ചു വിൽക്കുന്ന ചിത്രത്തിനൊപ്പം വിനയന്‍ കുറിച്ചു. ‘സിജു എനിക്കു തന്ന ഈ സ്‌നേഹചുംബനം ഞാന്‍ ഏറെ സ്‌നേഹിക്കുന്ന മലയാള സിനിമയും മലയാളികളും എനിക്ക് തന്ന സ്‌നേഹ സമ്മാനമായി ഞാന്‍ കാണുന്നു.

കരുത്തനായ ഒരു ആക്ഷന്‍ ഹീറോയെ മലയാള സിനിമയ്ക് സമ്മാനിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷവാനാണു ഞാന്‍. ആറാട്ടുപുഴ വേലായുധപ്പണിക്കരാകാന്‍ വേണ്ടി ആത്മ സമര്‍പ്പണം ചെയ്ത സിജു ഇനിയും ഇനിയും ഉയരങ്ങളിലേക്കു പറക്കട്ടെ. അതിനൊരു താങ്ങായി ഞാനുണ്ടാകും. എന്നെ സ്‌നേഹിച്ച, നില നിര്‍ത്തിയ പ്രിയ മലയാളത്തിനും നന്ദിയെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു.

നീണ്ട ഇടവേളയ്ക്ക് ശേഷം വിനയൻ തിരിച്ച് വരവ് നടത്തിയ ചിത്രമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ട്. സിജു വിൽസൺ നായകനായി എത്തിയ ചിത്രത്തിൽ കയാദു ലോഹറാണ് നായികയായെത്തിയിരിക്കുന്നത്. നങ്ങേലിയായാണ് കയാദു സ്ക്രീനില്‍ എത്തിയത്. അനൂപ് മേനോൻ, ജാഫർ ഇടുക്കി, സുദേവ് നായർ, ചെമ്പൻ വിനോദ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നിട്ടുള്ളത്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്