ബോളിവുഡ് താരരാജക്കന്മാരോട് മത്സരിക്കാന്‍ വിക്രം

തമിഴ്‌നടന്‍ വിക്രം നായകനായ സ്‌കെച്ച് തീയേറ്ററുകളില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ് . അതിനിടയില്‍ താരത്തിന്റെ പുതിയ ചിത്രങ്ങളുടെ റിലീസ് തീയതികള്‍ പുറത്തുവന്നിരുന്നു. ധ്രുവനച്ചത്തിരം ഏപ്രില്‍ 14നും സാമിസ്‌ക്വയര്‍ ഈദിനും ഇതുവരെ പേരിടാത്ത മറ്റൊരു ചിത്രം ക്രിസ്തുമസിനും എത്തുമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ബോളിവുഡില്‍ നിന്നുള്ള പുതിയ വാര്‍ത്തകള്‍ കൂടി കൂട്ടിവായിച്ചാല്‍ വിക്രമിന്റെ ചിത്രങ്ങള്‍ക്ക് ബോളിവുഡ് താരരാജാക്കന്മാരായ അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍ എന്നിവരുടെ സിനിമകളോടാണ് മത്സരിക്കേണ്ടി വരുന്നെന്ന് വ്യക്തം. രജനികാന്ത്- അക്ഷയ് കുമാര്‍ ചിത്രം 2.0 ധ്രുവനച്ചത്തിരത്തിന്റെ അതേ റിലീസ് തീയതിയില്‍ ഏപ്രില്‍ 14നു തന്നെ തീയേറ്ററുകളിലെത്തും. ഈ രജനി ചിത്രത്തിന് ആരാധകരുടെ വന്‍തിരക്കു തന്നെ പ്രതീക്ഷിക്കാം.

ധ്രുവനച്ചത്തിരത്തിന് ഇത് ഭീഷണിയാകുമോ എന്നും അണിയറപ്രവര്‍ത്തകര്‍ക്ക് ആശങ്കയുണ്ട്. താരത്തിന്റെ സാമിസ്‌ക്വയര്‍ റിലീസാവുന്ന ഈദില്‍ തന്നെ സല്‍മാന്‍ ഖാന്റെ റേസ് 3 റിലീസാവും അതു പോലെ തന്നെ ഷാരൂഖ്- എല്‍ റായി ചിത്രം ക്രിസ്തുമസിനും എത്തുമെന്നാണ് വാര്‍ത്തകള്‍. റിലീസ് തീയതികളില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്ന് കാത്തിരുന്നു തന്നെ കാണണം.

Latest Stories

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍