സര്‍ക്കാരിന് പിന്നാലെ 'ദളപതി 63' യും കോപ്പിയടി വിവാദത്തില്‍; അറ്റ്‌ലിക്കെതിരെ സംവിധായകന്‍ ശിവ രംഗത്ത്

“സര്‍ക്കാര്‍” എന്ന ചിത്രത്തിനു പിന്നാലെ വിജയ്‌യുടെ പുതിയ ചിത്രവും കോപ്പിയടി വിവാദത്തില്‍. വിജയിനെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്യുന്ന “ദളപതി 63” എന്ന ചിത്രമാണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്. സംവിധായകന്‍ ശിവയാണ് ചിത്രത്തിനെതിരെ കോപ്പിയടി ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്‌സ് അസോസിയേഷന് ശിവ പരാതി നല്‍കി.

വനിത ഫുട്‌ബോള്‍ പ്രമേയമാക്കി താന്‍ ചെയ്ത ഹ്രസ്വചിത്രം അറ്റ്‌ലി കോപ്പിയടിച്ചിരിക്കുകയാണെന്നാണ് ശിവയുടെ ആരോപണം. ശിവ കഥയുമായി നിരവധി നിര്‍മാണ കമ്പനികളെ സമീപിച്ചെങ്കിലും അവരെല്ലാം കയ്യൊഴിഞ്ഞതിനെ തുടര്‍ന്ന് കഥ ഒരു ഹ്രസ്വചിത്രമാക്കി സംവിധാനം ചെയ്യുകയായിരുന്നു. അങ്ങനെ താന്‍ സമീപിച്ച നിര്‍മാണ കമ്പനികളില്‍ ആരെങ്കിലും തന്റെ കഥ അറ്റ്‌ലിയ്ക്ക് ചോര്‍ത്തി നല്‍കിയാതാകാമെന്ന് ശിവ പറയുന്നത്.

എന്നാല്‍ ശിവയുടെ പരാതിയില്‍ അന്വേഷണം നടത്താനാവില്ലെന്നാണ് സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്‌സ് അസോസിയേഷന്റെ നിലപാട്. യൂണിയനില്‍ ചുരുങ്ങിയത് ആറുമാസമെങ്കിലും അംഗത്വമുള്ള മെമ്പര്‍മാരുടെ പരാതികള്‍ പരിശോധിക്കാനേ അസോസിയേഷന് അധികാരമുള്ളുവെന്നും ശിവയുടെ മെമ്പര്‍ഷിപ്പ് ആ അധികാരപരിധിയില്‍ വരുന്നില്ലെന്ന് അസോസിയേഷന്‍ അറിയിച്ചു. തുടര്‍ന്ന് നീതി തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ശിവ.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍