'മാസ്റ്റര്‍' 13-ന് തന്നെ തിയേറ്ററുകളില്‍; ചര്‍ച്ചയായി പ്രൊമോ

തിയേറ്ററുകള്‍ പ്രദര്‍ശനം ആരംഭിക്കുന്നതിനെ കുറിച്ച് വിവാദങ്ങളും വിമര്‍ശനങ്ങളും ഉയരുന്നിതിനിടെ വിജയ് ചിത്രം “മാസ്റ്ററി”ന്റെ പുതിയ പ്രൊമോ വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. മാസ് ഡയലോഗ് പറയുന്ന വിജയാണ് വീഡിയോയിലുള്ളത്. ജനുവരി 13-ന് തന്നെ ചിത്രം തിയേറ്ററുകളിലെത്തും എന്ന് വ്യക്തമാക്കി കൊണ്ടാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.

തമിഴ്‌നാട്ടില്‍ തിയേറ്ററുകളില്‍ നൂറ് ശതമാനം ആളുകളെ പ്രവേശിപ്പിക്കും എന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ നൂറ് ശതമാനം അനുമതി റദ്ദാക്കണം എന്നാണ് തമിഴ്‌നാട് സര്‍ക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിലും തിയേറ്ററുകള്‍ തുറക്കില്ലെന്ന നിലപാടിലാണ് ഫിലിം ചേംബര്‍.

ഇതര ഭാഷ ചിത്രങ്ങളുടെ റിലീസിനോട് അനുബന്ധിച്ചും തിയേറ്ററുകള്‍ തുറക്കില്ലെന്നാണ് ഫിലിം ചേംബര്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ഇതോടെ കേരളത്തില്‍ മാസ്റ്റര്‍ റിലീസ് ചെയ്യാന്‍ സാധിക്കില്ല.

സൂപ്പര്‍ ഹിറ്റ് ചിത്രം കൈദിക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് മാസ്റ്റര്‍. വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ആന്‍ഡ്രിയ, മാളവിക മോഹനന്‍, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍