വളരെ ദോഷകരമായി നില്‍ക്കുന്ന ചിലരുടെ പടങ്ങളാണ് വിലക്കിയത് , ഒ.ടി.ടിയില്‍ പോയി തിരിച്ചുവന്ന പടങ്ങള്‍ പ്രദര്‍ശിപ്പിക്കില്ല: വിജയകുമാര്‍

തങ്ങള്‍ക്ക് വളരെ ദോഷകരമായി നില്‍ക്കുന്ന ചിലരുടെ ചിത്രങ്ങളാണ് തീയേറ്ററുകളില്‍ നിന്ന് വിലക്കിയതെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍.
ഒടിടിയില്‍ പോയി തിരിച്ചുവന്ന പടങ്ങള്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്നും വിജയകുമാര്‍ വ്യക്തമാക്കി. ഫിയോക് യോഗം ഇന്ന് ചേരുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.

ഒടിടിയില്‍ സിനിമ കൊടുത്താല്‍ വന്‍ ദുരന്തം ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു. ഒടിടിയില്‍ സിനിമ നല്‍കി ഇന്‍ഡസ്ട്രിയെ നശിപ്പിക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നത്. അതില്‍ ചില താരങ്ങളും കൂട്ട് നില്‍ക്കുന്നുണ്ട് എന്നും വിജയകുമാര്‍ ആരോപിച്ചു. ഫിലിം ചേംബറിന്റെ നിര്‍ണ്ണായക യോഗത്തിലായിരുന്നു വിജയകുമാറിന്റെ ഈ പ്രസ്താവന.

”ഒടിടിയില്‍ സിനിമ കൊടുക്കുന്നതിനെ എതിര്‍ക്കുന്നു. ഒടിടിയില്‍ സിനിമ കൊടുത്താല്‍ വന്‍ ദുരന്തം ഉണ്ടാകും . ഒടിടിയില്‍ സിനിമ നല്‍കി ഇന്‍ഡസ്ട്രിയെ നശിപ്പിക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നത്. അതിനു ചില താരങ്ങളും മുന്നില്‍ നില്‍ക്കുന്നു.

അതുകൊണ്ട് ഒടിടി സിനിമയ്ക്ക് ഒരു പ്ലാറ്റ്ഫോമും തിയേറ്റര്‍ റിലീസ് സിനിമകള്‍ക്ക് മറ്റൊരു പ്ലാറ്റ്ഫോമുമായി നിജപ്പെടുത്തണം. അതിനു ഫിലിം ചേംബര്‍ ഇന്ന് തന്നെ തീരുമാനം എടുക്കണം എന്നും വിജയകുമാര്‍ ആവശ്യപ്പെട്ടു. ‘ വിജയകുമാര്‍ പറഞ്ഞു.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ