ഗായകൻ എന്നത് കൂടാതെ നടൻ എന്ന നിലയിലും ഏറെ പ്രശസ്തനാണ് വിജയ് യേശുദാസ് . ഇപ്പോഴിതാ സിനിമയിലെ തന്റെ ഇഷ്ടതാരങ്ങൾ ആരെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് വിജയ് യേശുദാസ്.
കുട്ടിക്കാലം മുതൽ തന്നെ ഞാൻ ലാലേട്ടന്റെ കടുത്ത ആരാധകനാണ് അതുപോലെ തമിഴിൽ നോക്കിയാൽ താൻ രജനികാന്ത് ഫാനും തന്റെ അനുജൻ കമൽഹാസൻ ഫാനും ആണ് . നടനായി മാറിയ ശേഷം ആരാധന തോന്നിയ മറ്റൊരു നടൻ മമ്മുക്കയാണ് വിജയ് യേശുദാസ് പറഞ്ഞു . അതിനു കാരണവും അദ്ദേഹം പറഞ്ഞു.
ചില കഥാപാത്രങ്ങൾ മമ്മുക്ക മാത്രം ചെയ്താലേ ശരിയാവൂ, അതുപോലെ ചിലത് ലാലേട്ടന് മാത്രമേ ചെയ്യാൻ സാധിക്കു. പുതിയ തലമുറയിൽ ഇഷ്ട്ടപ്പെടുന്ന രണ്ടു താരങ്ങൾ ഫഹദ് ഫാസിലും പാർവതിയും ആണ് കഥാപാത്രങ്ങളായി മാറാനുള്ള അവരുടെ കഴിവാണ് ഭയങ്കരമായി ഇഷ്ട്ടപെട്ടത്. വിജയ് യേശുദാസ് കൂട്ടിച്ചേർത്തു .