ത്രില്ലിംഗ് ചേസിംഗ് സീന്‍, ഹോളിവുഡ് ലെവല്‍ ഐറ്റം; ആവേശമുണര്‍ത്തി 'ദ ഗോട്ട്' വീഡിയോ

ഹോളിവുഡ് സ്‌റ്റൈലില്‍ വിജയ്-വെങ്കട് പ്രഭു ചിത്രം ‘ദ ഗോട്ടി’ന്റെ ടീസര്‍. വിജയ്‌യുടെ അമ്പതാം പിറന്നാളിനോട് അനുബന്ധിച്ചാണ് ബര്‍ത്തഡേ ഷോട്‌സ് എന്ന പേരില്‍ വീഡിയോ എത്തിയിരിക്കുന്നത്. ജൂണ്‍ 22ന് രാത്രി 12 മണിക്കാണ് വീഡിയോ റിലീസ് ചെയ്തത്. 50 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ത്രില്ലിങ് ചേസിങ് സീനിന്റെ വീഡിയോയാണ് പുറത്തു വിട്ടിരിക്കുന്നത്.

ഡബിള്‍ റോളിലാണ് ചിത്രത്തില്‍ വിജയ് വീഡിയോയില്‍ എത്തിയിരിക്കുന്നത്. ചിത്രത്തിലെ പുതിയ ഗാനവും ഇന്ന് റിലീസ് ചെയ്യും. ഇളയരാജയുടെ മകളും അന്തരിച്ച ഗായികയുമായ ഭവതാരിണിയുടെ ശബ്ദത്തിനൊപ്പം വിജയ്‌യും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത നിര്‍വഹിക്കുന്നത്. പിന്നണി ഗായികയായ ഭവതാരിണി കരളിലെ അര്‍ബുദത്തെ തുടര്‍ന്ന് ജനുവരി 5ന് ആണ് അന്തരിച്ചത്. ഗായികയുടെ ശബ്ദം എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് രൂപപ്പെടുത്തിയത്.

സംവിധായകന്‍ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‌യെ ചെറുപ്പമാക്കുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്.

സെപ്റ്റംബര്‍ 5ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുക. പ്രശാന്ത്, പ്രഭുദേവ, അജ്മല്‍ അമീര്‍, മീനാക്ഷി ചൗധരി, മോഹന്‍, ജയറാം, സ്നേഹ, ലൈല എന്നിവരുള്‍പ്പെടെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ടെക്നോളജിയുടെ സഹായത്തോടെ അന്തരിച്ച ക്യാപ്റ്റന്‍ വിജയകാന്തിനെയും ഈ സിനിമയില്‍ എത്തിക്കും എന്നാണ് വിവരം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ