വീണ്ടും മലയാള ചിത്രവുമായി വിജയ് സേതുപതി ; '19(1)(എ)' ഫസ്റ്റ് ലുക്ക്

നവാഗതയായ ഇന്ദു വി എസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ’19(1)(എ)’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വിജയ് സേതുപതിയും നിത്യ മേനോനുമാണ് പോസ്റ്ററിലുള്ളത്. കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പടെ സിനിമ മേഖലയില്‍ നിന്ന് നിരവധിപ്പേര്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

‘മാര്‍ക്കോണി മത്തായി’ എന്ന ജയറാം ചിത്രത്തിന് ശേഷം വിജയ് സേതുപതിയെത്തുന്ന രണ്ടാമത്തെ മലയാള ചിത്രം കൂടിയാണിത്. ചിത്രത്തില്‍ ഒരു എഴുത്തുകാരന്റെ വേഷമാണ് വിജയ് സേതുപതിയുടേത്. ഇന്ത്യന്‍ ഭരണഘടനയില്‍ അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യം പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്ന ആര്‍ട്ടിക്കിള്‍ 19നെയാണ് ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത്.

ഈ ചിത്രത്തില്‍ നായിക- നായക സങ്കല്‍പമില്ലെന്ന് സംവിധായക ഇന്ദു വി എസ് വ്യക്തമാക്കിയിരുന്നു.ഇന്ദ്രജിത്ത്, ഇന്ദ്രന്‍സ് തുടങ്ങിയവരും സിനിമയിലെ പ്രധാന കഥാപാത്രങ്ങളാണ്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്.

മനീഷ് മാധവന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റോ ജോസഫാണ്. ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വ്വഹിക്കുന്നത് വിജയ് ശങ്കറാണ്. ഗാനരചന അന്‍വര്‍ അലി, സൗണ്ട് ഡിസൈന്‍ ജയദേവന്‍ ചക്കാടത്ത്.

Latest Stories

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍