'ലവ്' തമിഴിലേക്ക്; നായകാനായി വിജയ് സേതുപതി, ഒപ്പം പ്രമുഖ താരങ്ങളും

കോവിഡ് റിലീസുകളില്‍ വളരെയധികം നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു ഖാലിദ് റഹമാന്‍ സംവിധാനം ചെയ്ത “ലവ്”. ഷൈന്‍ ടോം ചാക്കോയും രജിഷ വിജയനും വേഷമിട്ട ചിത്രം മലയാളത്തിലെ ആദ്യത്തെ ബ്ലാക്ക് കോമഡി സൈക്കോളജിക്കല്‍ വിഭാഗത്തിലുള്ള സിനിമയായിരുന്നു.

ലവിന് തമിഴ് പതിപ്പ് ഒരുങ്ങുകയാണ്. തമിഴ് റീമേക്കില്‍ വിജയ് സേതുപതി നായകനാകും. മുന്‍നിര അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമാകും. ലോക്ഡൗണ്‍ കാലത്ത് ചിത്രീകരിക്കപ്പെട്ട ചിത്രം നമുക്കിടയില്‍ തന്നെയുള്ള പല കുടുംബങ്ങളിലും നടക്കുന്ന ഡൊമസ്റ്റിക്ക് വയലന്‍സാണ് പ്രമേയം ആക്കിയിരുന്നത്.

ഒരു ഫ്‌ളാറ്റും അവിടെ നടക്കുന്നൊരു കൊലപാതകവുമാണ് ചിത്രത്തിലൂടെ സംവിധായകന്‍ പറയുന്നത്. അനൂപ്- ദീപ്തി ദമ്പതികളുടെ ജീവിതവും അവര്‍ക്കിടയില്‍ നടക്കുന്ന അപ്രതീക്ഷിത സംഭവവികസങ്ങളിലൂടെയുമാണ് കഥ വികസിക്കുന്നത്. സുധി കോപ്പ, ഗോകുലന്‍, വീണ നന്ദകുമാര്‍, ജോണി ആന്റണി എന്നിവരായിരുന്നു മറ്റ് പ്രധാന അഭിനേതാക്കള്‍.

ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗം മാത്രമാണ് ഔട്ട്‌ഡോറില്‍ ഷൂട്ട് ചെയ്തത്. ബാക്കി രംഗങ്ങളെല്ലാം ഒരു ഫ്‌ളാറ്റിനുളളിലാണ് നടക്കുന്നത്. കോവിഡ് ലോക്ഡൗണില്‍ പരിമിതമായ സാഹചര്യങ്ങള്‍ക്കുള്ളില്‍ ചിത്രീകരിച്ച സിനിമ കൂടിയായിരുന്നു ലവ്.

Latest Stories

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും