ഓഡിയോ ലോഞ്ചിനിടെ നിര്‍മ്മാതാക്കള്‍ തമ്മില്‍ തര്‍ക്കം; ക്ഷുഭിതനായി വിജയ് സേതുപതി

തമിഴ് നടന്‍ ജീവ നായകനായ കീയുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ ക്ഷുഭിതനായി വിജയ് സേതുപതി. ചടങ്ങിനിടെ നിര്‍മ്മാതാക്കളുടെ സംഘടനയിലെ പ്രശ്‌നം ഉയര്‍ന്ന് വരികയും നിര്‍മ്മാതാക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും ചെയ്തതാണ് സേതുപതിയെ ക്ഷുഭിതനാക്കിയത്. പരിപാടിയില്‍നിന്ന് ഇറങ്ങിപോകാന്‍ തുടങ്ങിയ സേതുപതിയെ പണിപ്പെട്ടാണ് ശാന്തനാക്കിയത്.

ചടങ്ങില്‍ സംസാരിക്കാന്‍ അവസരം കിട്ടിയപ്പോള്‍ നിര്‍മ്മാതാക്കളുടെ സംഘടനാ പ്രശ്‌നങ്ങള്‍ സ്വകാര്യ യോഗത്തിലാണ് പരിഹരിക്കേണ്ടതെന്നും അതിന് ഒരു പൊതുചടങ്ങ് അല്ല ഉപയോഗിക്കേണ്ടതെന്നും സേതുപതി പറഞ്ഞു. ഞാനിവിടെ വന്നപ്പോള്‍ നിര്‍മ്മാതാക്കളുടെ സംഘടനാ യോഗത്തിനാണോ ഓഡിയോ ലോഞ്ചിനാണോ വന്നതെന്ന് അത്ഭുതപ്പെട്ടു പോയെന്നും ഇത്തരം സംഭവങ്ങള്‍ നിരാശപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

“പൊതുജനങ്ങള്‍ക്കിടയില്‍ സിനിമക്കാരെക്കുറിച്ച് മോശമായ അഭിപ്രായം ഉണ്ടാകാന്‍ ഇത്തരം സംഭവങ്ങള്‍ ഇടയാക്കും. സിനിമയുമായി ബന്ധപ്പെട്ട ആളുകള്‍ ഓരോരുത്തരും കഷ്ടപ്പെട്ടാണ് സിനിമ വിജയിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇന്‍ഡസ്ട്രി സക്‌സസ്ഫുളായ ആളുകളഎ മാത്രമെ ബഹുമാനിക്കുകയുള്ളു. നിങ്ങള്‍ എത്ര വലിയ താരമാണെങ്കിലും നാല് പടം തുടരെ പൊട്ടിയാല്‍ നിങ്ങള്‍ ഇന്‍ഡസ്ട്രിയില്‍നിന്ന് ഔട്ടാണ്. അതുകൊണ്ട് നമുക്ക് പരസ്പര ബഹുമാനത്തോടെ സംസാരിക്കാം” – വിജയ് സേതുപതി പറഞ്ഞു.

Latest Stories

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്