രക്ഷപ്പെടുമോ അണ്ണന്‍? ദളപതി വീണ്ടും നിരാശപ്പെടുത്തി! മിന്നിച്ചത് കാമിയോ റോളുകള്‍ മാത്രം; പ്രേക്ഷക പ്രതികരണം

വിജയ് ചിത്രം ‘ദ ഗോട്ട്’ ആവേശത്തോടെ ഏറ്റെടുത്ത് ദളപതി ആരാധകര്‍. വിജയ്‌യുടെ ഫ്‌ളക്‌സില്‍ പാലഭിഷേകവും പുഷ്പ്പാര്‍ച്ചനയുമായി ആവേശം തീര്‍ത്തു കൊണ്ടാണ് സിനിമയുടെ റിലീസ് ആരാധകര്‍ ആഘോഷമാക്കി മാറ്റിയിരിക്കുന്നത്. എന്നാല്‍ സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. അതിഗംഭീര സിനിമയാണെന്ന് ചിലര്‍ പറയുമ്പോള്‍ ചിത്രം ലാഗ് ആണെന്നും സ്ലോ പേസിലാണ് നീങ്ങുന്നതെന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

”ദളപതിയുടെ ഫുള്‍ ഷോ. ക്ലീഷേ സ്‌റ്റോറിയാണ്. ഫസ്റ്റ് ഹാഫ് ഗംഭീരമായി തുടങ്ങിയെങ്കിലും ദൈര്‍ഘ്യമേറിയ രംഗങ്ങളും ഫൈറ്റ് സീനുകളും സ്ലോ പേസിലാണ് പോകുന്നത്. സെക്കന്‍ഡ് ഹാഫ് അല്‍പ്പം തമാശയും പിന്നെ മികച്ച ക്ലൈമാക്‌സും. ഗാനം ഗംഭീരം. ട്വിസ്റ്റുകള്‍ വര്‍ക്ക് ആയി. യുക്തിരഹിതമാണ്. കണ്ട് സമയം കളയാന്‍ പറ്റുന്ന എന്റര്‍ടെയ്‌നര്‍” എന്നാണ് പ്രേക്ഷകന്‍ എക്‌സില്‍ കുറിച്ചത്.

”നല്ല ആദ്യ പകുതിയും തുടര്‍ന്ന് മാന്യമായ രണ്ടാം പകുതിയും. ഓപ്പണിംഗ് സീന്‍, ഇന്റര്‍വെല്‍ ബ്ലോക്ക്, മാറ്റ വിഷ്വല്‍സ്, ക്ലൈമാക്‌സ് എന്നിവയാണ് ഹൈലൈറ്റ് നിമിഷങ്ങള്‍. യുവന്റെ സംഗീതം സിനിമയെ പിന്തുണച്ചു. യോഗി ബാബു, സ്‌നേഹ, പ്രശാന്ത് എന്നിവരുടെ കഥാപാത്രങ്ങള്‍ കൊള്ളാം.”

”രണ്ടാം പകുതിയില്‍ കുറച്ച് പോരായ്മകളും ദൈര്‍ഘ്യമേറിയകും പ്രശ്‌നമാണ്. കാമിയോ റോളുകള്‍ മികച്ചതായി. മൊത്തത്തില്‍ പറഞ്ഞാല്‍ ഇത് എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ഒരു മികച്ച എന്റര്‍ടെയ്‌നറാണ്” എന്നാണ് മറ്റൊരു പ്രേക്ഷകന്‍ എക്‌സില്‍ കുറിച്ചത്.

”ആദ്യ പകുതി വളരെ മിതമായാണ് തുടങ്ങുന്നത്, രണ്ടാം പകുതിയില്‍ വിജയ് കസറി, കൈയ്യടിക്കാന്‍ പാകത്തിന് ചിത്രത്തില്‍ സീനുകള്‍ ഉണ്ട്” എന്നാണ് ഒരു പ്രതികരണം. ധോണി, തൃഷ, ശിവകാര്‍ത്തികേയന്‍, ക്യാപ്റ്റന്‍ വിജയകാന്ത് എന്നിവരുടെ കാമിയോ റോളുകള്‍ പ്രശംസ നേടുന്നുണ്ട്. തൃഷയ്‌ക്കൊപ്പമുള്ള നൃത്തരംഗത്തിന്റെ ക്ലിപ്പുകള്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

അതേസമയം, വെങ്കട് പ്രഭുവിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം 100 കോടി കടക്കുമെന്നാണ് ആരാധകരുടെ പ്രതികരണങ്ങള്‍. എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ കല്‍പാത്തി എസ് അഘോരം, കല്‍പാത്തി എസ് ഗണേഷ്, കല്‍പാത്തി എസ് സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് ഗോട്ട് നിര്‍മ്മിക്കുന്നത്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ