'വാരിസ്' വൈകും! റിലീസ് മാറ്റി പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍

വിജയ്‌യുടെ ‘വാരിസ്’ ചിത്രത്തിന്റെ തെലുങ്ക് വേര്‍ഷന്റെ റിലീസ് തിയതി മാറ്റി. ‘വാരിസുഡു’ എന്ന പേരില്‍ എന്ന പേരിലാണ് ചിത്രത്തിന്റെ തെലുങ്ക് വേര്‍ഷന്‍ എത്തുന്നത്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നില നിന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ചാണ് നിര്‍മ്മാതാക്കള്‍ പുതിയ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.

വാരിസ് ഒരേ സമയം തമിഴിലും തെലുങ്കിലും ഇറങ്ങും എന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍. എന്നാല്‍ വാരിസുഡു പടത്തിന്റെ റിലീസ് വൈകുമെന്നാണ് നിര്‍മ്മാതാക്കളായ ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സ് ഇന്ന് പുറത്തുവിട്ട പോസ്റ്റര്‍ പറയുന്നത്.

ജനുവരി 11ന് ആണ് തമിഴ്‌നാട്ടിലും കേരളത്തിലും ആഗോളതലത്തിലും വാരിസ് എത്തുന്നത് എങ്കില്‍, തെലുങ്ക് പതിപ്പ് ജനുവരി 14ന് ആയിരിക്കും റിലീസ് ചെയ്യുക. ജനുവരി 12ന് തെലുങ്കില്‍ രണ്ട് വമ്പന്‍ റിലീസുകള്‍ എത്തുന്നുണ്ട്. ചിരഞ്ജീവി ചിത്രം ‘വാള്‍ട്ടയര്‍ വീരയ്യ’യും നന്ദമൂരി ബാലകൃഷ്ണയുടെ ‘വീര സിംഹ റെഡ്ഡി’യുമാണ് ക്ലാഷ് റിലീസിന് ഒരുങ്ങുന്നത്.

ജനുവരി 12, 13 തിയതികളിലായാണ് സിനിമ എത്തുന്നത്. അതിനാലാണ് വാരിസ് തെലുങ്ക് പതിപ്പ് ജനുവരി 14-ലേക്ക് മാറ്റിയത്. അതേസമയം, കഴിഞ്ഞ ദിവസം വാരസുഡു തെലുങ്ക് പ്രീ-റിലീസ് ഹൈദരാബാദില്‍ നടന്നിരുന്നു. എന്നാല്‍ വിജയ് അടക്കം പ്രധാന അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ചടങ്ങിന് എത്തിയില്ല എന്നാണ് വിവരം.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി