മാനസികരോഗിയായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വിജയ്; പുതിയ സിനിമയിലെത്തുന്നത് ഇരട്ട വേഷത്തില്‍

ദളപതി 66നെ പറ്റിയുള്ള ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയില്‍ സജീവമാകാന്‍ തുടങ്ങിയിട്ട് കാലമേറെയായി. സംവിധായകന്‍ വംശി പെടിപ്പള്ളിയുടെ സംവിധാനത്തിലൊരുങ്ങുന്ന ഈ ചിത്രം മാര്‍ച്ചില്‍ ഷൂട്ട് ചെയ്യാനാരംഭിക്കുമെന്ന വിവരങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ചിത്രത്തില്‍ വിജയ് ഇരട്ടവേഷത്തിലാണ് എത്താന്‍ പോകുന്നത്. ഒന്ന് ഒരു യുവാവായും മറ്റൊന്ന് എറോട്ടോമാനിയ ബാധിതനനുമായിട്ടായിരിക്കും. പ്രശസ്തനായ ഒരു വ്യക്തി തന്നെ പ്രണയിക്കുന്നു എന്ന് തോന്നിക്കുന്ന മാനസികാവസ്ഥയാണ് എറോട്ടോമാനിയ.

അഴകിയ തമിഴ്മകന്‍, കത്തി, ബിഗില്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇത് നാലാം തവണയാണ് വിജയ് ഇരട്ടവേഷത്തിലെത്തുന്നത്. ചിത്രത്തിലെ നായികയേയും മറ്റ് പ്രധാനകഥാപാത്രങ്ങളേയും ഇതുവരെ തീരുമാനിച്ചിട്ടില്ല. ദില്‍ രാജുവിന്റെ ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സും പ്രശസ്ത ടോളിവുഡ് നിര്‍മാതാവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

തമന്‍ ചിത്രത്തിന് സംഗീതം നല്‍കുമെന്ന് ഏകദേശം സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യമായിട്ടായിരിക്കും വിജയ് ചിത്രത്തിന് തമന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

അതേസമയം, നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ‘ബീസ്റ്റ്’ എന്ന ചിത്രമാണ് അടുത്തതായി റിലീസ് ചെയ്യുന്ന വിജയ് ചിത്രം. സണ്‍ പിക്ചേഴ്സ് നിര്‍മിക്കുന്ന ചിത്രം ഏപ്രില്‍ 14 ന് ഗ്രാന്‍ഡ് റിലീസിന് ഒരുങ്ങുകയാണ്.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'