എങ്ങും ലിയോ തരംഗം, ടിക്കറ്റ് കിട്ടാൻ ഇല്ലാത്ത അവസ്ഥ; ഇതുവരെ വിറ്റ ടിക്കറ്റുകളുടെ കണക്കുകൾ ഞെട്ടിപ്പിക്കുന്നത് !

ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന വിജയ് ചിത്രം ലിയോയുടെ അഡ്വാൻസ് ബുക്കിംഗ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. ചിത്രം ഇതിനകം തന്നെ ഇന്ത്യയിൽ 1.2 കോടി രൂപയുടെ അഡ്വാൻസ് ബുക്കിംഗ് രേഖപ്പെടുത്തി കഴിഞ്ഞുവെന്നാണ് സാക്കിനില്ക്. കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സിനിമയുടെ റിലീസിന് അഞ്ച് ദിവസം കൂടി ബാക്കി നിൽക്കെ കണക്കുകൾ ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ.

ലിയോയുടെ 446 തമിഴ് ഷോകൾക്കായി വെള്ളിയാഴ്ച 64,229 ടിക്കറ്റുകൾ വിറ്റതായാണ് റിപ്പോർട്ട്. ഇതുവരെയുള്ള ഗ്രോസ് കളക്ഷൻ 1.20 കോടിയാണെന്ന് ഇതോടെ സ്ഥിരീകരിച്ചുകഴിഞ്ഞു. 70 ശതമാനം അഡ്വാൻസ് ബുക്കിംഗ് ചെന്നൈയിൽ നിന്നാണ്. ഏറെ കൊട്ടിഘോഷിച്ച് ലിയോ ട്രെയിലർ പുറത്തിറക്കിയ മധുരൈ അഡ്വാൻസ് ബുക്കിംഗിൽ 34 ശതമാനവും രേഖപ്പെടുത്തി.

2021ലെ ബ്ലോക്ക്ബസ്റ്ററായ ‘മാസ്റ്റർ’ എന്ന ചിത്രത്തിന് ശേഷം വിജയും ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. തൃഷ കൃഷ്ണനൊപ്പം വിജയ് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഗില്ലി, കുരുവി, തിരുപ്പാച്ചി, ആത്തി തുടങ്ങിയ ഹിറ്റുകൾ നൽകിയ ഓൺസ്‌ക്രീൻ ജോഡികളാണ് ഇവർ. സഞ്ജയ് ദത്തും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ്: ചാപ്റ്റർ 2 എന്ന ചിത്രത്തിലൂടെ കന്നഡയിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷമാണ് സഞ്ജയ് ദത്ത് തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്.

അർജുൻ സർജ, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, മിഷ്‌കിൻ, ഗൗതം വാസുദേവ് ​​മേനോൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ചിത്രം ഒക്ടോബർ 19 ന് തിയേറ്ററുകളിൽ എത്തും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ