ബിഗിലിന് 50 കോടി, മാസ്റ്ററിന് അതുക്കും മേലെ; വിജയ്‌യുടെ പ്രതിഫല കണക്ക് പുറത്ത്

തമിഴില്‍ ഏറെ താരമൂല്യമുള്ള നടനാണ് ദളപതി വിജയ്. തെന്നിന്ത്യയില്‍ തന്നെ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നവരിലും മുമ്പന്‍ വിജയ് തന്നെ. തുടര്‍ച്ചയായുള്ള വിജയ ചിത്രങ്ങളാണ് വിജയുടെ മൂല്യം ഉയര്‍ത്തിയിരിക്കുന്നത്. ഒടുവില്‍ തിയേറ്ററുകളെത്തിയ ബിഗില്‍ വമ്പന്‍ വിജയം കൊയ്തപ്പോള്‍ റിലീസിന് ഒരുങ്ങുന്ന മാസ്റ്ററിന്റെ കാര്യത്തിലും എതിരഭിപ്രായം ഒന്നുമില്ല. ഇപ്പോഴിതാ ഈ ചിത്രങ്ങള്‍ക്കായ് വിജയ് വാങ്ങിയ പ്രതിഫലത്തുക പുറത്തുവിട്ടിരിക്കുകയാണ് സിനിമ ട്രാക്കര്‍ രാജശേഖര്‍.

ബിഗില്‍ എന്ന ചിത്രത്തിന് 50 കോടി രൂപയായിരുന്നു വിജയ്ക്ക് പ്രതിഫലം. ഈ ചിത്രത്തിന്റെ വിജയം മാസ്റ്ററിലേക്ക് എത്തിയപ്പോള്‍ വിജയ്‌യുടെ പ്രതിഫലം ഇരട്ടി ആക്കിയിരിക്കുകയാണ്. 80 കോടി രൂപയാണ് മാസ്റ്ററില്‍ അഭിനയിച്ചതിന് വിജയ്ക്ക് പ്രതിഫലം. 300 കോടിയ്ക്ക് മേല്‍ കളക്ഷനാണ് ബിഗില്‍ ബോകസ്ഓഫീസില്‍ വാരിക്കൂട്ടിയത്. മാസ്റ്ററും സൂപ്പര്‍ ഹിറ്റാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് അണിയറ പ്രവര്‍ത്തകരും ആരാധകരും.

അടുത്തിടെ മാസ്റ്ററിന്റെ ലൊക്കേഷനില്‍ നിന്ന് ഇന്ത്യന്‍ ടാക്‌സ് ഉദ്യോഗസ്ഥര്‍ വിജയ്‌യെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അനധികൃതമായൊന്നും ഇവര്‍ക്ക് കണ്ടെത്താനായില്ല. ക്ലീന്‍ ചീട്ടാണ് വിജയ്ക്ക് ഇന്ത്യന്‍ ടാക്‌സ് ഉദ്യോഗസ്ഥര്‍ നല്‍കിയത്.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ