നാല് നായികമാര്‍, വ്യത്യസ്ത ലുക്കുകളില്‍ വിജയ് ദേവരകൊണ്ട; 'വേള്‍ഡ് ഫെയ്മസ് ലൗവര്‍' മലയാളം ട്രെയിലര്‍

അര്‍ജുന്‍ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ഒന്നടങ്കം തരംഗമായി മാറിയ വിജയ് ദേവരകൊണ്ട നായകനാകുന്ന പുതിയ ചിത്രത്തിന്റെ മലയാളം ട്രെയിലര്‍ റിലീസ് ചെയ്തു. “വേള്‍ഡ് ഫെയ്മസ് ലൗവര്‍” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് വിജയ് എത്തുക എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

ആന്തോളജി റൊമാന്റിക്ക് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ നാല് നായികമാരാണ് ഉള്ളത്. റാഷി ഖന്ന, ഐശ്വര്യ രാജേഷ്, കാതറീന്‍ ട്രീസ, ഇസബെല്ല ലെയിറ്റെ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍. മികച്ച സ്വീകാര്യതയാണ് ട്രെയിലറിന് ലഭിക്കുന്നത്. പുറത്തിറങ്ങി 15 മണിക്കൂര്‍ പിന്നിടുമ്പോള്‍ മൂന്ന് ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരുമായി ട്രെയിലര്‍ ട്രെന്‍ഡിംഡില്‍ പത്താമതുണ്ട്.

ക്രാന്തി മാധവാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഫെബ്രുവരി 14ന് ചിത്രം തിയേറ്ററുകളിലെത്തും.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്